പുതുവത്സര ദിനത്തില്‍ അഗതികളുടെ കണ്ണീരൊപ്പാന്‍ വിദ്യാര്‍ഥിനികളെത്തി
എടച്ചേരി: നാദാപുരം ടി.ഐ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗൈഡ്‌സ് യൂനിറ്റ് വിദ്യാര്‍ഥിനികള്‍ അഗതികളുടെ കണ്ണീരൊപ്പാന്‍ തണലിലെത്തി. പാട്ടു പാടിയും കഥകള്‍ പറഞ്ഞും അമ്മമാരെ സാന്തനിപ്പിച്ചും ഏറെ നേരം വിദ്യാര്‍ഥിനികള്‍ തണല്‍ അഗതിമന്ദിരത്തില്‍ ചെലവഴിച്ച കുട്ടികള്‍ അന്തേവാസികളുടെ വേദനകള്‍ മനസിലാക്കാനും ശ്രമിച്ചു. വിവിധ കാരണത്താല്‍ കുടുംബങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തപ്പെട്ട അശരണരായ അമ്മമാരുടെ ജീവിത പഠനം ഗൈഡ്‌സിന്റെ സാമൂഹിക പ്രതിബദ്ധത കൂടിയാണെന്ന തിരിച്ചറിവും തങ്ങള്‍ക്കുണ്ടായെന്ന് വിദ്യാര്‍ഥിനികള്‍ സാക്ഷ്യപ്പെടുത്തി. യൂനിറ്റിലെ 32 ഗൈഡ്‌സ് വളണ്ടിയര്‍മാര്‍ അധ്യാപകരായ ഫൈസല്‍, ബിന്ദു, എം കെ .മുനീര്‍, നവീന്‍, ശ്രീജ, നൗഷത്ത്, അയ്യൂബ് എന്നിവരുടെ നേതൃത്വത്തിലാണ് തണലിലെത്തിയത്.
പുതുവത്സരം ആഷോഷിക്കാന്‍ കരുതിയ സമ്പാദ്യം ഇത്തവണ തണല്‍ അന്തേവാസികള്‍ക്ക് ബെഡ്ഷീറ്റും തൂവാലയും നല്‍കാന്‍ മാറ്റിവച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണ് കുട്ടികള്‍ മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."