HOME
DETAILS

പാറയിടുക്കിലെ നീരുറവ തടസപ്പെടുത്തി ഗെയില്‍ പൈപ്പ്‌ലൈന്‍ പ്രവൃത്തി

  
backup
January 02 2019 | 04:01 AM

%e0%b4%aa%e0%b4%be%e0%b4%b1%e0%b4%af%e0%b4%bf%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b5%80%e0%b4%b0%e0%b5%81%e0%b4%b1%e0%b4%b5-%e0%b4%a4%e0%b4%9f%e0%b4%b8

നടുവണ്ണൂര്‍: കോട്ടൂര്‍ പഞ്ചായത്തിലെ പടിയക്കണ്ടി, ആവറാട്ട് മുക്ക് പ്രദേശങ്ങളിലെ വീടുകളിലെ കിണറുകള്‍ക്ക് ജലസ്രോതസായിരുന്ന ആവറാട്ട് മുക്ക് കക്കോടന്‍ചാലില്‍ ചെറിയ പുരയില്‍ മീത്തല്‍ പാറയിടുക്കിലെ നിലക്കാത്ത നീരുറവ നശിപ്പിച്ച് ഗെയില്‍ പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പ്രവൃത്തി തുടരുന്നതായി ആക്ഷേപം.
ഒരു മാസത്തിലധികമായി ഇവിടെ പൈപ്പ്‌ലൈന്‍ കുഴിയെടുക്കുന്നതിന്റെ ഭാഗമായി പാറ പൊട്ടിക്കല്‍ പ്രവൃത്തി നടക്കുകയാണ്. മൂന്നു മീറ്റര്‍ ആഴത്തിലും രണ്ടര മീറ്റര്‍ വീതിയിലും കുഴിയെടുക്കാന്‍ ഒരു മാസം മുന്‍പ് പാറ പൊട്ടിക്കല്‍ പ്രവൃത്തി തുടങ്ങിയപ്പോള്‍ തന്നെ പാറയിടുക്കിലെ വറ്റാത്ത നീരുറവയില്‍ നിന്ന് വെള്ളം ഒഴുകുകയായിരുന്നു. പല തവണ കരാര്‍ പണിക്കാര്‍ നീരുറവ തടസപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയിട്ടും ഇതില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.
ഒഴുകിയൊലിക്കുന്ന വെള്ളം മുഴുവന്‍ ഇതിനടുത്ത് നേരത്തേ കുഴിയെടുത്ത് സ്ഥാപിച്ച 24 ഇഞ്ച് വാതക പൈപ്പിനകത്തും കുഴിയിലും നിറഞ്ഞിരുന്നു. ഇപ്പോഴും ഇവിടെ വെള്ളം തടം കെട്ടി നില്‍ക്കുകയാണ്. പാറക്കകത്ത് നീര്‍ച്ചാല്‍ വഴി വരുന്ന വെള്ളമാണ് ഇപ്പോള്‍ പാറ പൊട്ടിച്ചു മാറ്റി കുഴിയെടുത്ത് പൈപ്പ് ഇടുന്നതിലൂടെ തടസപ്പെടുന്നതും എന്നന്നേക്കുമായി നശിക്കുന്നതും. കംപ്രസര്‍ ഉപയോഗിച്ച് വളരെയധികം കുഴികളെടുത്ത് രാസവസ്തു നിറച്ച് കെമിക്കല്‍ ബ്രേക്കിങ്ങ് നടത്തിയാണ് ഒരു മാസക്കാലമായി നല്ല ഉറപ്പുള്ള പാറ പൊട്ടിച്ചു കൊണ്ടിരിക്കുന്നത്. അടുത്തൊക്കെ ധാരാളം വീടുകള്‍ ഉള്ളതിനാല്‍ സ്‌ഫോടനം നടത്തി പാറ പൊട്ടിക്കാന്‍ പാടില്ലാത്തതാണ്. എന്നിട്ടും ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് രാവിലെ തന്നെ വന്ന് ഉഗ്രസ്‌ഫോടനം നടത്തിയും പാറപൊട്ടിക്കുകയാണ്. കഴിഞ്ഞ ദിവസം അടുത്തുള്ള വീട്ടുകാര്‍ ചെന്ന് പരാതിപ്പെട്ട് പാറ പൊട്ടിക്കല്‍ പണി തടസപ്പെടുത്തി. ശബ്ദ ശല്യവും പൊടിശല്യവും ഉള്ളതിനു പുറമെ കുലുക്കവും അനുഭവപ്പെടുന്ന കാരണത്താലാണ് പണി തടസപ്പെടുത്തിയത്. വലിയ ശബ്ദവും മുഴക്കവും കാരണം വീടുകളില്‍ അലോസരമുണ്ടാവുകയും കുട്ടികളുടെ പുസ്തകവായന മുടങ്ങുകയും ചെയ്യുന്നു.
കൈക്കുഞ്ഞുങ്ങള്‍ക്കും ചെറിയ കുട്ടികള്‍ക്കും വലിയ ഭയപ്പാടുണ്ടാക്കുന്ന ഉഗ്രശബ്ദമാണ് ഉണ്ടാകുന്നത്. സമീപവാസികള്‍ പണികള്‍ തടസപ്പെടുത്തിയിട്ടും മണിക്കൂറുകള്‍ക്കു ശേഷം പാറ പൊട്ടിക്കല്‍ വീണ്ടും തുടങ്ങി. ഇപ്പോള്‍ ഒരേ സമയം നാലിലധികം യന്ത്രങ്ങള്‍ ഇവിടെ തകൃതിയായ പ്രവൃത്തിയിലാണ്. വളരെയധികം അപകട സാധ്യതയുള്ള വാതക പൈപ്പ് ലൈനിന്റെ പേടിയില്‍ കഴിയുന്ന നാട്ടുകാര്‍ ഇപ്പോള്‍ ഒരു മാസത്തിലധികമായി നിര്‍ത്താതെ നടക്കുന്ന പാറ പൊട്ടിക്കലിന്റെയും ശബ്ദ ശല്യത്തിന്റെയും പൊടിശല്യത്തിന്റെയും ഭീഷണിയിലാണ്. കുടിവെള്ളത്തിന് വല്ലാതെ പ്രയാസപ്പെടുന്ന ഈ പ്രദേശങ്ങളിലെ വീടുകളിലെ കിണറുകള്‍ക്ക് ഭീഷണിയായിക്കൊണ്ടാണ് പാറയിടുക്കിലെ നിലക്കാത്ത നീരുറവ പൂര്‍ണമായും നശിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 days ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 days ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 days ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 days ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 days ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago