ഹൈക്കോടതി ജഡ്ജിയില്‍നിന്ന് നിര്‍ബന്ധിച്ച് പിരിവ് വാങ്ങിയയാള്‍ പിടിയില്‍
മുക്കം: നെല്ലിക്കാപറമ്പ് തൊട്ടിമ്മല്‍ മഹാവിഷ്ണു ക്ഷേത്രോത്സവത്തിന്റെ ഭാഗമായി റോഡ് തടസപ്പെടുത്തി ഘോഷയാത്ര സംഘടിപ്പിച്ചതിനും ഹൈക്കോടതി ജഡ്ജിയില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയതിനും ഒരാളെ മുക്കം പൊലിസ് അറസ്റ്റ് ചെയ്തു. നെല്ലിക്കാപറമ്പ് കൊത്തനാപറമ്പ് സുധീഷ് ആണ് അറസ്റ്റിലായത്.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അബ്രഹാം മാത്യുവിന്റെ പരാതിയെ തുടര്‍ന്നാണു നടപടി. കഴിഞ്ഞദിവസം രാത്രി 10.30ഓടെയാണു സംഭവം. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ നെല്ലിക്കാപറമ്പ് അങ്ങാടിയില്‍ ഉത്സവാഘോഷ യാത്രയ്ക്കിടെ ഏറെനേരം ഗതാഗതം തടസപ്പെട്ടിരുന്നു. നാലു ഭാഗങ്ങളില്‍ നിന്നുള്ള വരവാഘോഷമായതിനാല് പൊലിസ് പല ഭാഗങ്ങളിലും നിലയുറപ്പിച്ചിരുന്നു. ഇതിനിടയ്ക്കാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അബ്രഹാം മാത്യു അതുവഴി വന്നത്. സംസ്ഥാന പാതയിലെ വാഹനങ്ങളില്‍നിന്ന് നിര്‍ബന്ധിത പിരിവെടുത്തിരുന്നവര് ജഡ്ജിയെയും വെറുതെ വിട്ടില്ല. ഇതോടെ ജഡ്ജിയുടെ ഗണ്മാന് പിരിവെടുത്തയാളുടെ ഫോട്ടോ പകര്‍ത്തുകയും ചിത്രംസഹിതം മുക്കം പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."