അനുമതിയില്ലാതെ മരംമുറി: ഭൂവുടമക്കെതിരേയുള്ള നടപടി ഒഴിവാക്കി
കല്‍പ്പറ്റ: അനുമതിയില്ലാതെ വീട്ടിമരങ്ങള്‍ മുറിച്ച ഭൂവുടമയ്‌ക്കെതിരേ കേരളാ ലാന്‍ഡ് കണ്‍സര്‍വന്‍സി നിയമപ്രകാരം സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ ഒഴിവാക്കി.
അമ്പലവയല്‍ വിമുക്തഭട കോളനിയിലെ വാസുദേവനെതിരായ നടപടികളാണ് ഒഴിവാക്കിയത്. ഭവന നിര്‍മാണത്തിന് തടസമായിരുന്ന വീട്ടി മരങ്ങളാണ് വാസുദേവന്‍ രേഖാമൂലം അനുമതി ലഭിക്കുന്നതിന് മുമ്പ് മുറിച്ചത്.
മാപ്പപേക്ഷ പരിഗണിച്ചാണ് നടപടികള്‍ അവസാനിപ്പിച്ചത്. അമ്പലവയല്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ എ1എ1ല്‍ വയനാട് കോളനൈസേഷന്‍ പദ്ധതി പ്രകാരം പട്ടയം ലഭിച്ച ഭൂമിയാണ് വാസുദേവന്റെ കൈവശം.
കോളനൈസേഷന്‍ പട്ടയഭൂമിയിലെ തേക്ക്, വീട്ടി, എബണി, ചന്ദനം എന്നീ ഇനം മരങ്ങള്‍ സര്‍ക്കാര്‍ സ്വത്താണ്. വീടുപണിക്കു തടസമായതും 120 സെന്റീമീറ്ററില്‍ താഴെ വണ്ണമുള്ളതുമായ വീട്ടിമരങ്ങള്‍ മുറിച്ച് സ്വന്തം ആവശ്യത്തിനു ഉപയോഗിക്കുന്നതിന് അനുമതിക്കായി 2016 ജൂണ്‍ 26ന് വില്ലേജ് ഓഫിസര്‍ മുഖേന വാസുദേവന്‍ റവന്യൂ അധികാരികള്‍ക്കും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ക്കും അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷകളില്‍ ഔദ്യോഗിക തീരുമാനം ഉണ്ടാകും മുമ്പ് മരങ്ങള്‍ മുറിച്ചു.
ഇതുമായി ബന്ധപ്പെട്ട് വനം വകുപ്പ് അപേക്ഷകന് സഹായകമായ നിലപാട് സ്വീകരിച്ചെങ്കിലും മുറിച്ച മരങ്ങളുടെ കഷണങ്ങള്‍ നീക്കം ചെയ്യാന്‍ റവന്യൂ അധികാരികള്‍ അനുമതി നല്‍കിയില്ല. ഇത് കെ.എല്‍.സി നടപടികള്‍ക്കും വീടുപണി മുടങ്ങാനും കാരണമായി.
ഈ സാഹചര്യത്തിലാണ് നടപടികളില്‍നിന്നു ഒഴിവാക്കുന്നതിന് വാസുദേവന്‍ അപേക്ഷിച്ചത്. മുറിച്ച മരങ്ങളുടെ കഷണങ്ങള്‍ വനം വകുപ്പിനെ ഏല്‍പ്പിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."