സുപ്രിംകോടതിയുടെ അനുകൂല വിധി: സെക്ഷന്‍ 17 ഭൂമിയിലെ ആദിവാസി ഗ്രാമങ്ങളില്‍ വൈദ്യുതീകരണം പുരോഗമിക്കുന്നു
ഗൂഡല്ലൂര്‍: സെക്ഷന്‍ 17 ഭൂമിയിലുള്‍പ്പെട്ട ആദിവാസി ഗ്രാമങ്ങളില്‍ വൈദ്യുതീകരണം പുരോഗമിക്കുന്നു.
സുപ്രിംകോടതിയുടെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലുള്ള. ആദിവാസി ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കാന്‍ നടപടി ആരംഭിച്ചത്. നേരത്തെ സെക്ഷന്‍ 17 ഭൂമിയില്‍ വൈദ്യുതി അടക്കമുള്ള വികസന പ്രവൃത്തികള്‍ നടത്തുന്നതിന് സുപ്രിം കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടം സര്‍ക്കാര്‍ മുഖേനെ സുപ്രിം കോടതിയെ സമീപിച്ച് ആദിവാസിഗ്രാമങ്ങളില്‍ മാത്രം വികസന പ്രവൃത്തികള്‍ക്കുള്ള അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.
ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ 69 ആദിവാസി ഗ്രാമങ്ങളിലാണ് നിലവില്‍. റോഡ്, നടപ്പാത, വൈദ്യുതി, ശുദ്ധജലം, തെരുവ് വിളക്ക്, ശൗചാലയം, വീടുകളുടെ അറ്റകുറ്റ പണികള്‍ തുടങ്ങിയവയുടെ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ദേവര്‍ഷോല പഞ്ചായത്തിലെ ആലവയല്‍, കര്‍ക്ക പാളി, മൂല തൈമട്ടം, കാവതി, മൊരമ്പിലാവ്, കൊല്‍കട്ട്, വാച്ചികൊല്ലി, സോമന്‍വയല്‍, കൊത്താടി, കുണ്ടന്‍ വയല്‍,വേര്‍ക്കടവ്, കടച്ചന കൊല്ലി, കൊട്ടായി മട്ടം തുടങ്ങിയ 28 ഗ്രാമങ്ങളിലും ഓവാലി പഞ്ചായത്തിലെ കാമരാജ് നഗര്‍, ബാലവാടി, അണ്ണാ നഗര്‍ കുറുഞ്ചിനഗര്‍, ഹെലന്‍ തുടങ്ങി 11 ഗ്രാമങ്ങളിലും നെല്ലിയാളം നഗരസഭയിലെ 21 ഗ്രാമങ്ങളിലും നെല്ലാക്കോട്ട പഞ്ചായത്തില്‍ 9 ഗ്രാമങ്ങളിലും ഗൂഡല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പന്തക്കാപ്പ്, അമ്മങ്കാവ്, എരുമക്കുളം, പന്തപ്പില എന്നീ ഗ്രാമങ്ങളിലുമാണ് നിലവില്‍ വികസന പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."