കാബിനറ്റ് പദവി കിട്ടിയില്ല: മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് രാജിവച്ച് ശിവസേന എം.എല്‍.എ
മുംബൈ: കാബിനറ്റ് പദവി കിട്ടാത്തതില്‍ പ്രതിഷേധിച്ച് ശിവസേന നേതാവ് മഹാരാഷ്ട്ര മന്ത്രിസ്ഥാനത്തു നിന്ന് രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ശിവസേനയില്‍ ചേര്‍ന്ന അബ്ദുല്‍ സത്താല്‍ എന്ന എം.എല്‍.എയാണ് രാജിവച്ചത്. പിന്നീട് ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയപ്പോള്‍ മന്ത്രിസ്ഥാനം നല്‍കിയെങ്കിലും കാബിനറ്റ് പദവി ലഭിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് രാജി.
ഔറംഗാബാദില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ അബ്ദുല്‍ സത്താറിന്റെ രാജി ഇതുവരെ പാര്‍ട്ടി സ്വീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ രാജിക്കത്ത് ഇതുവരെ ലഭിച്ചില്ലെന്നാണ് ശിവസേനാ നേതാവ് ഏക്നാഥ് ഷിന്‍ഡെയുടെ പ്രതികരണം.
അബ്ദുല്‍ സത്താറുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസാരിക്കുമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. കാബിനറ്റ് വികസനം നടന്നപ്പോള്‍ ചിലര്‍ക്ക് അവരിഷ്ടപ്പെട്ട സ്ഥാനം ലഭിച്ചിട്ടുണ്ടാവില്ലെന്നും ഇത് മഹാ വികാസ് അഗാഡിയാണെന്നും ശിവസേനാ സര്‍ക്കാരല്ലെന്നും മനസിലാക്കണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."