തറക്കല്ലിടല്‍ ചടങ്ങിനിടെ പ്രതിഷേധിച്ച ബി.ജെ.പി പ്രവര്‍ത്തകനെതിരേ കേസ്
അമ്പലപ്പുഴ: നിര്‍മാണോദ്ഘാടന ചടങ്ങിനിടെ പ്രതിഷേധവുമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകനെതിരേ പുന്നപ്ര പൊലിസ് കേസെടുത്തു. പുന്നപ്ര വടക്ക് പഞ്ചായത്തംഗവും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ എല്‍.പി ജയചന്ദ്രനെതിരേയാണ് കേസെടുത്തത്. ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ ചെലവഴിച്ച് സ്‌കൂളില്‍ നിര്‍മിച്ചു നല്‍കുന്ന ലാബ് മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെയാണ് ഇയാള്‍ ശരണം വിളിച്ച് പ്രതിഷേധവുമായി എത്തിയത്. നോട്ടീസില്‍ ആശംസയര്‍പ്പിക്കുന്നവരുടെ കൂട്ടത്തില്‍ ജയചന്ദ്രന്റെ പേരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ വേദിയില്‍ കയറാതെ ഇയാള്‍ സദസില്‍ കുട്ടികള്‍ക്കൊപ്പം ഇരുന്നു.
കറുപ്പ് ധരിച്ചെത്തിയ ഇയാള്‍ മന്ത്രി ശിലാഫലകം നടത്തിയ ഉടന്‍ ശരണം വിളിക്കുകയായിരുന്നു. സംഭവം പ്രതിഷേധമാണന്ന് തിരിച്ചറിഞ്ഞതോടെ പറവൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് ഇയാളെ കൂകിവിളിച്ചു. തുടര്‍ന്ന് ഡിവൈ.എസ്.പി പി.വി ബേബിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."