അച്ഛനും മകനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ബന്ധുവിന് വെട്ടേറ്റു
കായംകുളം: പിതാവും മകനും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ തടസം പിടിക്കാനെത്തിയ ബന്ധുവിന് വെട്ടേറ്റു. വെട്ടിയ ശേഷം പിതാവ് ജീവനൊടുക്കി. പുള്ളിക്കണക്ക് പ്ലാമൂട്ടില്‍ തറയില്‍ രാജന് എന്നരാജേന്ദ്ര (49)നാണ് ജീവനൊടുക്കിയത്. വെട്ടേറ്റ ബന്ധുവും സമീപവാസിയുമായ ഭദ്രനെ (44) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: തിങ്കളാഴ്ച രാത്രി 9 മണിയോടെ രാജേന്ദ്രനും മകന് അച്ചുവും തമ്മില്‍ വാക്കേറ്റവും കയ്യേറ്റവും ഉണ്ടായി. മദ്യലഹരിയിലായിരുന്ന രാജേന്ദ്രന് അച്ചുവിനെ വെട്ടാനായി കത്തിയുമായി പാഞ്ഞെത്തി. അച്ചുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ഭദ്രന് രാജേന്ദ്രനെ തടയാന്‍ ശ്രമിച്ചു. ഇതിനിടെയാണ് ഭദ്രന് വെട്ടേറ്റത്. കൈക്ക് വെട്ടേറ്റ ഇയാളെ നാട്ടുകാര്‍ കായംകുളം താലൂക്കാശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭദ്രനെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടെ രാജേന്ദ്രന് വീട്ടിനുള്ളില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു. ഡ്രൈവറായ ഇയാള്‍ മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുമായിരുന്നു. ഇതു മൂലം ഭാര്യ ഉഷയും മറ്റൊരു മകന് കിച്ചുവും ഉഷയുടെ വീട്ടിലായിരുന്നു താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."