HOME
DETAILS

ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍

  
backup
January 05 2020 | 08:01 AM

%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b8%e0%b4%be%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-2

 


ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ക്കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനില മോശമാണെന്നും ഏതുനിമിഷവും ഹൃദയാഘാതം വരെയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ആസാദിന്റെ ഡോ. ഹര്‍ജിത് സിങ് ഭാട്ടി. ചികിത്സയ്ക്കായി ആസാദിനെ എയിംസില്‍ അഡ്മിറ്റ് ചെയ്യണമെന്ന് ഡല്‍ഹി പൊലിസിനോടും ആഭ്യന്തരമന്ത്രി അമിത്ഷായോടും ആവശ്യപ്പെട്ടിട്ടും അതിന് തയാറായില്ലെന്നും ഭാട്ടി ട്വിറ്ററില്‍ കുറിച്ചു.
രക്തസംബന്ധമായ രോഗമുള്ള ആസാദിന്റെ രക്തം രണ്ടാഴ്ചയിലൊരിക്കല്‍ മാറ്റേണ്ടതുണ്ട്. എയിംസിലെ രക്തപ്രതിപാദനശാഖാ വിഭാഗത്തില്‍ ഒരു വര്‍ഷമായി ഇതിനുള്ള ചികിത്സയിലാണ് ആസാദ്. അതു ചെയ്തില്ലെങ്കില്‍ രക്തം കട്ടിയാകുകയും അതുമൂലം ഹൃദയാഘാതമോ സ്‌ട്രോക്കോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തന്റെ രോഗാവസ്ഥയെക്കുറിച്ച് പൊലിസിനോട് ആസാദ് പലതവണ പറഞ്ഞതാണെന്നും എന്നാല്‍ പൊലിസ് ചെവികൊണ്ടില്ലെന്നും ഡോക്ടര്‍ പറയുന്നു. അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഡോ. ഹര്‍ജിത് സിങ് ഭാട്ടി പറഞ്ഞു. ഡല്‍ഹി ജുമാമസ്ജിദില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന് നേതൃത്വം നല്‍കിയതിന് ഡിസംബര്‍ 21നാണ് ആസാദിനെ പൊലിസ് അറസ്റ്റ് ചെയ്തത്. ദരിയാഗഞ്ചില്‍ അക്രമമുണ്ടാക്കിയെന്ന കള്ളക്കേസ് ചുമത്തിയായിരുന്നു അറസ്റ്റ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  10 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  10 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  10 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  10 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  10 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  10 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  10 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  10 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  10 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  10 days ago