രാജസ്ഥാനു പിന്നാലെ ഗുജറാത്തിലും ഞെട്ടിപ്പിക്കുന്ന ശിശുമരണങ്ങള്‍: ഡിസംബറില്‍ മരിച്ചത് 219 കുട്ടികള്‍
അഹമ്മദാബാദ്: രാജസ്ഥാനു പിന്നാലെ ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ഞെട്ടിപ്പിക്കുന്ന ശിശുമരണ കണക്കുകള്‍ പുറത്ത്. ഗുജറാത്തിലെ രണ്ട് ആശുപത്രികളിലായി ഡിസംബറില്‍ മാത്രം 219 കുട്ടികള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.
അഹമ്മദാബാദിലും രാജ്കോട്ടിലുമുള്ള സിവില്‍ ആശുപത്രികളിലാണ് ഇത്രയും കുട്ടികള്‍ മരിച്ചത്. രാജ്കോട്ടില്‍ 134ഉം അഹമ്മദാബാദില്‍ 85ഉം മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. അഹമ്മദാബാദില്‍ മൂന്നു മാസത്തിനിടെ 253 ശിശുമരണങ്ങള്‍ സംഭവിച്ചു. ഗുജറാത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയാണ് അഹമ്മദാബാദിലേത് എന്നതും ശ്രദ്ധേയമാണ്. രാജ്കോട്ടില്‍ 2019-ല്‍ 1,235 കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കൂട്ടശിശുമരണങ്ങളെ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി വിജയ് രൂപാണി ഒഴിഞ്ഞു മാറി. രാജസ്ഥാനിലെ കോട്ടയില്‍ കൂട്ട ശിശുമരണങ്ങളുടെ നിരക്ക് വര്‍ധിച്ച് വരുന്നതിനിടെയാണ് ഗുജറാത്തില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."