HOME
DETAILS

ആളുകളെ അടുപ്പിക്കാനുള്ള വഴി

  
backup
January 05 2020 | 12:01 PM

ullkaycha

 

ഒരാള്‍ മറ്റൊരാളുമായി അടുപ്പത്തിലാകുന്നതും അകലത്തിലാകുന്നതും എപ്പോഴാണ്...? ശരീരങ്ങള്‍ അടുക്കുമ്പോള്‍ അടുപ്പത്തിലാവുകയും ശരീരങ്ങള്‍ അകലുമ്പോള്‍ അകലത്തിലാവുകയും ചെയ്യുകയാണോ..?
മറുപടി കേട്ടോളൂ:
നിങ്ങള്‍ ബസില്‍ കയറിയെന്നിരിക്കട്ടെ.. എങ്കില്‍ ആരുടെ അടുക്കലായിരിക്കും നിങ്ങള്‍ ഇരിക്കുക..? ഒന്നുകില്‍ അടുത്ത് സീറ്റുള്ളവന്റെ അടുക്കലിരിക്കും. അല്ലെങ്കില്‍ അടുത്ത് സീറ്റ് തരുന്നവന്റെ അടുക്കലിരിക്കും; അല്ലേ.. എന്നാല്‍, അടുത്ത് സീറ്റുള്ളവന്റെ അടുക്കലിരിക്കുന്നതിനെക്കാള്‍ അടുത്ത് സീറ്റ് തരുന്നവന്റെ അടുക്കലിരിക്കാനായിരിക്കും നിങ്ങള്‍ താല്‍പര്യപ്പെടുക. ഇതൊരു ജീവിതയാഥാര്‍ഥ്യം കൂടിയാണ്. ബസ് യാത്രയില്‍ ബസില്‍ സീറ്റ് തരുന്നവനോടാണ് നാം അടുക്കുകയെങ്കില്‍ ജീവിതയാത്രയില്‍ മനസില്‍ സീറ്റ് തരുന്നവനോടാണ് നാം അടുക്കുക.
ഒരാളുടെ മനസില്‍ നമുക്ക് ഇടമുണ്ടെങ്കില്‍ അല്ലെങ്കില്‍ മനസില്‍ അയാള്‍ നമുക്ക് ഇടം നല്‍കിയിട്ടുണ്ടെങ്കില്‍ അയാളുമായി നാം അടുക്കും. മനസില്‍ ഇടം തരാതിരിക്കുകയോ ഇടമില്ലാതിരിക്കുകയോ ചെയ്യുന്നവനുമായി നാം അകലം പാലിക്കും.


ചിലരുമായി നാം അടുക്കാറുണ്ട്. വേറെ ചിലരുമായി കൂടുതല്‍ അടുക്കാറുണ്ട്. സീറ്റ് കണ്ടപ്പോള്‍ ഇരിക്കുന്നതും സീറ്റ് തന്നപ്പോള്‍ ഇരിക്കുന്നതും തമ്മിലുള്ള വ്യത്യാസമാണത്. ഒരാളുടെ മനസില്‍ നമുക്ക് സീറ്റുണ്ടെന്ന് കണ്ടപ്പോള്‍ നാം അയാളുമായി ഇടപഴകുന്നു. അതാണ് സാധാരണമായ അടുപ്പങ്ങള്‍, പരിചയങ്ങള്‍. എന്നാല്‍, വാക്കിലൂടെയോ നോക്കിലൂടെയോ ഒരാള്‍ അയാളുടെ മനസില്‍ നമുക്ക് ഇടം തരുമ്പോള്‍ അയാളുമായി നാം കൂടുതല്‍ അടുക്കും. അതാണ് മൈത്രീബന്ധത്തിലേക്കു നീങ്ങുക.
ആളുകളെ അടുപ്പിക്കാനുള്ള മാര്‍ഗം അവര്‍ക്ക് മനസില്‍ ഇടം നല്‍കുകയെന്നതാണ്. ആര്‍ക്കും സീറ്റ് കൊടുക്കാത്തവന്റെ അടുക്കല്‍ ആരും അടുക്കുകയോ ഇരിക്കുകയോ ചെയ്യില്ല.. അവന്‍ എപ്പോഴും ഒറ്റയ്ക്കിരിക്കേണ്ടി വരും.


മനസില്‍ ഇടം കൊടുക്കാന്‍ കഴിയണമെങ്കില്‍ മനസ് വിശാലമാകണം. ഒറ്റ മുറിയുള്ള വീട്ടിലേക്ക് ആയിരം ആളുകളെ ക്ഷണിച്ചാല്‍ പലര്‍ക്കും പുറത്തിരിക്കേണ്ടി വരുമല്ലോ. ചെറിയ മനസുള്ളവര്‍ക്ക് കൂട്ടുകാര്‍ കുറയുന്നതതുകൊണ്ടാണ്. മനസില്‍ ആര്‍ക്കും ഇടം കൊടുക്കാത്തവന്‍ എല്ലാവരുടെയും ശത്രുവാകുന്നതും അതുകൊണ്ടാണ്.
അടുത്ത് സീറ്റുണ്ടായതുകൊണ്ട് മാത്രം കാര്യമില്ല, അവിടെ മറ്റുള്ളവരെ ഇരുത്തണം. ഇരുത്തുമ്പോഴാണ് അവര്‍ നമ്മുടെ അടുത്തിരിക്കുന്നതിനു പുറമെ നമ്മോട് കൂടുതല്‍ അടുക്കുകയും ചെയ്യുക. മനസ് വിശാലമായതുകൊണ്ടു മാത്രം കാര്യമില്ല, ആ മനസില്‍ മറ്റുള്ളവര്‍ക്ക് ഇടം കൊടുക്കണം. ഇടം കൊടുക്കേണ്ടതു വാക്കിലൂടെയോ നോക്കിലൂടെയോ മറ്റെന്തെങ്കിലും സഹായസഹകരണങ്ങളിലൂടെയോ ആവാം.


നിങ്ങള്‍ ഒരാളോട് പുഞ്ചിരിച്ചാല്‍ അയാള്‍ക്ക് നിങ്ങള്‍ മനസില്‍ ഇടം നല്‍കിക്കഴിഞ്ഞു. ഇടം കിട്ടിയ അയാള്‍ നിങ്ങള്‍ക്കും മനസില്‍ ഇടം തരും. അപ്പോഴാണ് തിരിച്ചും അയാള്‍ പുഞ്ചിരി കാണിക്കുന്നത്. നിങ്ങള്‍ ഒരാളോട് നല്ല വാക്കു പറഞ്ഞാല്‍ അതിനര്‍ഥം അയാള്‍ക്കു നിങ്ങള്‍ നിങ്ങളുടെ മനസില്‍ ഇടം നല്‍കി എന്നാണ്. ഇടം കിട്ടിയ അയാള്‍ നിങ്ങള്‍ക്കും ഇടം തരുന്നു. അതാണയാള്‍ നല്ല വാക്കു നിങ്ങളോടും പറയുന്നത്. ബസില്‍ നിങ്ങള്‍ക്കൊരാള്‍ സീറ്റ് തന്നാല്‍ പിന്നീടൊരിക്കല്‍ അയാള്‍ക്കും നിങ്ങള്‍ സീറ്റ് കൊടുക്കുമല്ലോ. ഉപകാരത്തിനു പ്രത്യുപകാരം ചെയ്യാത്തവര്‍ കുറവായിരിക്കും. ഇനി നേര്‍വിപരീതവും സംഭവിക്കും. നിങ്ങള്‍ ഒരാള്‍ക്ക് സീറ്റ് കൊടുത്തില്ലെന്നു കരുതുക. എങ്കില്‍ അയാള്‍ പിന്നീട് നിങ്ങള്‍ക്കും സീറ്റു തരില്ല. നിങ്ങളൊരാളോട് പരുഷമായി സംസാരിച്ചെന്നിരിക്കുക. അതിനര്‍ഥം എന്റെ മനസില്‍ ഞാന്‍ നിങ്ങള്‍ക്ക് സീറ്റ് തരുന്നില്ലെന്നാണ്. എങ്കില്‍ അയാള്‍ നിങ്ങളോടും പറയുന്നു; ഞാന്‍ നിങ്ങള്‍ക്കും സീറ്റു തരുന്നില്ലെന്ന്. അതിന്റെ തെളിവാണ് അയാള്‍ നിങ്ങളോടും അതേ നാണയത്തില്‍ പരുഷമായി പെരുമാറുന്നത്.
മനസില്‍ ആര്‍ക്കും ഇടം കൊടുക്കാതിരിക്കുന്നവനും ഇടം കൊടുക്കാന്‍ മാത്രം വിശാലമനസില്ലാത്തവനും ഒരു സമൂഹത്തിന്റെ നേതാവാകാന്‍ കഴിയില്ല. മനസ് വിശാലതയുള്ളവര്‍ക്കു മാത്രം റിസര്‍വ് ചെയ്യപ്പെട്ടതാണ് നേതൃപദവി. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടര്‍മാരെ കിട്ടണമെങ്കില്‍ കൂടുതലാളുകള്‍ക്കു മനസില്‍ ഇടം കൊടുക്കണം. മനസില്‍ ആര്‍ക്കും ഇടം കൊടുക്കാത്തവന്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടും. അയാളുമായി അടുക്കാന്‍ ഞങ്ങള്‍ക്ക് അവസരമുണ്ടാവാറില്ലെന്നോ അയാള്‍ ഞങ്ങളുമായി അടുക്കാറില്ലെന്നോ ജനങ്ങള്‍ക്കു തോന്നിക്കഴിഞ്ഞാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാനാണു സാധ്യത.
ലോകത്ത് ഏറ്റവും വിശാലമായ മനസു കിട്ടിയത് പ്രാവാചകതിരുമേനിക്കാണ്. ഏറ്റവും കൂടുതലാളുകള്‍ക്ക് ഇടം കിട്ടിയ മനസും അവിടുത്തേതാണ്. അതുകൊണ്ടാണ് ശത്രുക്കള്‍ക്കുപോലും അവിടുത്തെ അംഗീകരിക്കേണ്ടി വന്നത്.


അന്യോന്യം അന്യരായി കഴിഞ്ഞിരുന്ന ഒരാണും പെണ്ണും ഇണകളായി മാറുന്നത് അങ്ങോട്ടുമിങ്ങോട്ടും മനസില്‍ ഇടം കൊടുക്കുമ്പോഴാണ്. എന്നാണോ മനസില്‍ ഇടം നിഷേധിക്കുന്നത് അന്നുമുതല്‍ ആ ദാമ്പത്യം പരാജയത്തിലേക്കു നീങ്ങും. പിന്നെ ശരീരങ്ങള്‍ തമ്മിലുള്ള അടുപ്പം മാത്രമേയുണ്ടാകൂ.
ശരീരങ്ങള്‍ തമ്മിലുള്ളതല്ല, മനസുകള്‍ തമ്മിലുള്ളതാണ് അടുപ്പം. മനസ് അടുത്തില്ലെങ്കില്‍ ശരീരം അടുത്തായിട്ടു കാര്യമില്ല. മനസ് അടുത്താണെങ്കില്‍ ശരീരം ദൂരത്താകുന്നത് പ്രശ്‌നവുമല്ല. മനസില്‍ ഇടം കൊടുത്തിട്ടുണ്ടോ എന്ന കാര്യം പരിഗണിക്കാതെ നിര്‍ബന്ധിപ്പിച്ച് വിവാഹം ചെയ്യിക്കുന്ന ചില രക്ഷിതാക്കളുണ്ട്. മക്കളുടെ ഭാവിജീവിതമാണ് അതുവഴി തങ്ങള്‍ തുലച്ചുകളയുന്നതെന്ന സത്യം അവര്‍ മനസിലാക്കുന്നില്ല.
നിങ്ങളുടെ മനസ് വിശാലമെങ്കില്‍ നിങ്ങള്‍ക്ക് മിത്രങ്ങളധികരിക്കും. ബസില്‍ നിങ്ങളുടെ അടുത്ത് സീറ്റുണ്ടെങ്കില്‍ അവിടെയാണ് കയറിവരുന്നവരെല്ലാം ഇരിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ മനസ് വിശാലമല്ലെങ്കില്‍ ജീവിതത്തില്‍ നിങ്ങള്‍ ഒറ്റപ്പെടും. സിംഗ്ള്‍ സീറ്റിലിരിക്കുന്ന നിങ്ങളുടെ അടുത്തേക്ക് ആരും വരില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  14 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  20 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  39 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago