HOME
DETAILS

മുടി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ വിദ്യാര്‍ഥി മരിച്ചു

  
backup
June 09 2016 | 09:06 AM

chennai-medical-student-dies-after-hair-transplant-surgery

ചെന്നൈ: തലമുടി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ വിദ്യാര്‍ഥി മരിച്ചു. അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ ചെന്നൈ സ്വദേശി സന്തോഷ് ആണ് മരിച്ചത്. ചെന്നൈ അഡ്വാന്‍സ്ഡ് റോബോട്ടിക് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിലാണ് സംഭവം.

കഷണ്ടി മാറ്റാനായിട്ടാണ് സന്തോഷ് പത്തു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടന്‍ തന്നെ സന്തോഷിന് പനി ബാധിച്ചു. പിന്നീട് നില വഷളാവുകയും മൂന്നാം ദിവസം സന്തോഷ് മരണപ്പെടുകയും ചെയ്തു.

ശസ്ത്രക്രിയ നടത്തിയതില്‍ അപാകതയുണ്ടെന്നും നടത്തിയവര്‍ വ്യാജ ഡോക്ടര്‍മാരാണെന്നും സന്തോഷിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. 73000 രൂപയാണ് ശസ്ത്രക്രിയയ്ക്ക് ചിലവായത്. പണമുണ്ടാക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം മനുഷ്യരുടെ ജീവന് ഇവര്‍ വില കല്‍പ്പിക്കുന്നില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ സംഭവത്തിനു ശേഷം ഒളിവിലാണ്.
അതേസമയം, സെന്ററിന് ഹെയര്‍ സലൂണ്‍ നടത്താനുള്ള ലൈസന്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. ലൈസന്‍സ് കാലാവധി ഏപ്രിലില്‍ അവസാനിച്ചിരുന്നവെന്നും അധികൃതര്‍ പറഞ്ഞു. മാതാപിതാക്കളുടെ പരാതിയില്‍ സ്ഥാപനം സീല്‍ ചെയ്ത് പൂട്ടിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  10 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  10 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  10 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  10 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

Kerala
  •  10 days ago
No Image

അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി 

National
  •  10 days ago
No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  10 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  10 days ago
No Image

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

Kerala
  •  10 days ago
No Image

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  10 days ago