മതനിയമങ്ങള്‍ പറയുന്നതില്‍ വിവേചനം കാണിക്കാറില്ല: സമസ്ത
കോഴിക്കോട്: മതനിയമങ്ങള്‍ പറയുന്നതില്‍ സമസ്ത വിവേചനം കാണിക്കാറില്ലെന്ന് കോഴിക്കോട്ട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം. മുസ്ലിം സ്ത്രീകളുടെ പൊതുരംഗ പ്രവേശനവുമായി ബന്ധപ്പെട്ട ഇസ്ലാമിക നിയമങ്ങള്‍ നേരത്തെ വിശദീകരിച്ചതാണെന്നും ഇസ്ലാമിക വീക്ഷണ പ്രകാരം സ്ത്രീയുടെ സംരക്ഷണ ചുമതല പുരുഷനില്‍ നിക്ഷിപ്തമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ക്ക് മാന്യമായ പദവി നല്കപ്പെടേണ്ടതാണ്. അവകാശ സംരക്ഷണത്തിന്റെ പേരില്‍ സ്ത്രീകളെ തെരുവില്‍ പ്രദര്‍ശിപ്പിക്കുന്നതും ചൂഷണം ചെയ്യുന്നതും പരപുരുഷന്മാരോടൊപ്പം വേദിയില്‍ പങ്കെടുപ്പിക്കുന്നതും പ്രകടനം നടത്തുന്നതും കലാപരിപാടികള്‍ നടത്തുന്നുന്നതും ഏത് സംഘടന ചെയ്താലും ഇസ്ലാം വിലക്കിയത് തന്നെയാണ്. മുത്വലാഖ് ബില്ല് ഭരണഘടനാ വിരുദ്ധമാണെന്നും ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്മാര്ക്ക് അനുവദിച്ച മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
മുസ്ലിം സ്ത്രീ സംരക്ഷണമെന്ന മുഖംമൂടി അണിഞ്ഞ് മുസ്ലിം ന്യൂനപക്ഷ വിഭാഗത്തെ വേട്ടയാടാന്‍ കേന്ദ്ര ഭരണകൂടം ഈ അവസരം വിനിയോഗിക്കുകയാണ്. മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമത്തിനെതിരേ സമസ്ത സുപ്രിംകോടതിയില്‍ നിയമപോരാട്ടം തുടരും. മുത്വലാഖ് ബില്ലിനെതിരേ രാജ്യസഭയില്‍ ഒറ്റക്കെട്ടായി നിലകൊണ്ട പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് ശ്ലാഘനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് സ്വാഗതം പറഞ്ഞു. സി.കെ.എം സ്വാദിഖ് മുസ്ലിയാര്, എം.ടി അബ്ദുല്ല മുസ്ലിയാര്, കെ.ടി ഹംസ മുസ്ലിയാര്, എം.എം മുഹ്യുദ്ദീന്‍ മൗലവി, യു.എം അബ്ദുറഹ്മാന് മുസ്ലിയാര്, പി. ഇബ്രാഹിം മുസ്ലിയാര് വില്യാപ്പള്ളി, ചേലക്കാട് എ. മുഹമ്മദ് മുസ്ലിയാര്, എം.എ ഖാസിം മുസ്ലിയാര്, ഒ. മുഹമ്മദ് എന്ന കുട്ടി മുസ്ലിയാര്, എം.കെ മൊയ്തീന് കുട്ടി മുസ്ലിയാര്, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാര് നെല്ലായ, ത്വാഖാ അഹ്്മദ് മൗലവി, വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്, വി. മൂസക്കോയ മുസ്ലിയാര്, എം. മരക്കാര്‍ മുസ്ലിയാര്, പി.കെ മൂസക്കുട്ടി ഹസ്രത്ത്, മാണിയൂര്‍ അഹ്മദ് മുസ്ലിയാര്, കെ. ഹൈദര്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന് മുസ്ലിയാര്, ചെറുവാളൂര്‍, പി.എസ് ഹൈദര്‍ മുസ്ലിയാര്, പി.കെ ഹംസകുട്ടി ബാഖവി ആദൃശേരി, ഐ.ബി ഉസ്മാന് ഫൈസി, ഒ.ടി മൂസ മുസ്ലിയാര്, ഇ.കെ മുഹമ്മദ് മുസ്ലിയാര് സംസാരിച്ചു. അത്തിപ്പറ്റ മുഹ്യിദ്ദീന്‍കുട്ടി മുസ്ലിയാര്, വടുതല മൂസ മുസ്ലിയാര്, ആറ്റൂര്‍ അബുഹാജി എന്നിവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തിയാണ് യോഗം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."