ഓണ്‍ലൈന്‍ ട്യൂഷന് പദ്ധതിക്ക് തുടക്കമായി
കോലഞ്ചേരി: പഠനനിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വിവിധ സ്കൂളുകളില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ട്യൂഷന് പദ്ധതിയുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ. ജീവന് ബാബു നിര്‍വഹിച്ചു.
ഓണ്‍ലൈനായാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ജില്ലാ ഭരണകൂടം, ആസൂത്രണ സമിതി, ഐ.ടി മിഷന്റെ കീഴിലുള്ള അക്ഷയ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനാണ് ഓണ്‍ലൈന്‍ ട്യൂഷന് പദ്ധതി ആരംഭിച്ചത്.
ആദ്യപടിയായി ഇടുക്കി ജില്ലയിലെ ജി.വി.എച്ച്.എസ്.എസ് ദേവിയാര്‍ കോളനി, ഗവ.എച്ച്.എസ്.എസ് ബൈസണ്‍വാലി, ഗവ.എച്ച്.എസ് പാമ്പനാര്‍, ജി.എച്ച്.എസ്.എസ് വണ്ടിപ്പെരിയാര്‍, ജി.എച്ച്.എസ് ചിന്നക്കനാല്‍, ജി.എച്ച്.എസ് മറയൂര്‍, ജി.എച്ച്.എസ് കോടിക്കുളം, എസ്.എന്‍.വി.എം.എച്ച്.എസ്.എസ് വണ്ണപ്പുറം, ജി.വി.എച്ച്.എസ്.എസ് തട്ടക്കുഴ, ജി.റ്റി.എച്ച്.എസ്.എസ് മുരിക്കാട്ടുകുടി, ജി.എച്ച്.എസ് വളകോട്, ജി.വി.എച്ച്.എസ്.എസ് നെടുങ്കണ്ടം, സെന്റ് സേവ്യേഴ്സ് എച്ച്.എസ്.എസ് ചെമ്മണ്ണാര്‍, ജി.വി.എച്ച്.എസ്.എസ് വാഴത്തോപ്പ്, സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്.എസ് കരിങ്കുന്നം, ജി.റ്റി.എച്ച്.എസ്.എസ് പൂമാല എന്നിവിടങ്ങളാണ് ഓണ്‍ലൈന്‍ ട്യൂഷന് ആരംഭിക്കുന്നത്.
ആദ്യഘട്ടത്തില്‍ 10ാം ക്ലാസിലെ കുട്ടികള്‍ക്ക് കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് ഓണ്‍ലൈന്‍ ട്യൂഷന് നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."