HOME
DETAILS

  
backup
January 02 2019 | 19:01 PM

673581-2

 

ടെല്‍ അവീവ്: ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്‌റാഈലിന്റെ അനധികൃത കുടിയേറ്റത്തിന് 2018ല്‍ വന്‍വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 3066 യൂനിറ്റുകളിലെ കുടിയേറ്റമാണ് കഴിഞ്ഞ വര്‍ഷം നടന്നതെന്നും 2017ല്‍ ഇത് 1643 യൂനിറ്റുകളായിരുന്നെന്നും ഇസ്‌റാഈല്‍ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ പീസ് നൗ പറഞ്ഞു.
യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്തതോടെയാണ് നിര്‍മാണങ്ങള്‍ക്ക് ശക്തി പകര്‍ന്നത്. ഇസ്‌റാഈലിനോടുള്ള ട്രംപിന്റെ പിന്തുണാ സമീപനം ഇതിന് പ്രേരകമായി. 2017നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം കുടിയേറ്റങ്ങളില്‍ 20 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം 5618 യൂനിറ്റുകളിലേക്ക് കുടിയേറ്റം വ്യാപിപ്പിക്കാനായിരുന്നു ഇസ്‌റാഈലിന്റെ പദ്ധതി. ഇതില്‍ പകുതിയില്‍ കൂടുതല്‍ പൂര്‍ത്തീകരിച്ചു.
2013ന് ശേഷം ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റങ്ങള്‍ നടന്നത് കഴിഞ്ഞ വര്‍ഷമാണെന്ന് പീസ് നൗ പറഞ്ഞു. കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള ഏത് പ്രവൃത്തികളും നടപ്പാക്കാനുള്ള അവസരമാണ് ഇസ്‌റാഈല്‍ സര്‍ക്കാരിനിപ്പോഴുള്ളതെന്നും ഇതിന് കാരണമാവുന്നത് അനുകൂല നിലപാട് സ്വീകരിക്കുന്ന യു.എസ് സര്‍ക്കാരാണെന്ന് പീസ് നൗവിന്റെ കുടിയേറ്റ നിരീക്ഷകാംഗമായ ഹാഗിറ്റ് ഒഫ്രാന്‍ പറഞ്ഞു.
കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള അന്തരീക്ഷത്തിന് മാറ്റമുണ്ടായെന്ന് ജറൂസലമിന് സമീപത്തെ പ്രധാന കുടിയേറ്റ പ്രദേശമായ എഫ്രാത്ത് മേയര്‍ ഒഡെഡ് റെവൈവി പറഞ്ഞു.
കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ഒബാമ സര്‍ക്കാരിന്റെ കാലത്ത് നിയന്ത്രണമുണ്ടായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ നഷ്ടപ്പെട്ട സമയം തിരിച്ചുപിടിക്കാനാണ് ഇസ്‌റാഈല്‍ ശ്രമിക്കുന്നത്. ഒബാമയുടെ എട്ടുവര്‍ഷ കാലത്ത് സാധിക്കാതിരുന്ന നിര്‍മാണങ്ങള്‍ വീണ്ടെടുക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 minutes ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  an hour ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  3 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  3 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago