ആസൂത്രകന്‍ മുഖ്യമന്ത്രി: കെ. സുധാകരന്
കാസര്‍കോട്: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിന്റെ മുഖ്യ ആസൂത്രകന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്. കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയ സുധാകരന് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. പാതിരാനേരത്ത് കള്ളന് കയറുന്നതു പോലെയാണ് വനിതകളെ ശബരിമല സന്നിധാനത്ത് എത്തിച്ചത്. ദര്‍ശനം നടത്തിയത് ആക്ടിവിസ്റ്റുകളാണ്, ഭക്തരല്ല.
പാര്‍ട്ടി തലത്തില്‍ ആലോചിച്ച് ഭാവി തീരുമാനങ്ങളെടുക്കും. ആചാരങ്ങളോട് കാണിക്കുന്ന സമീപനം എത്ര നീചമാണെന്നതിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ സ്ഥിരീകരണം. വലിയ വിഭാഗം ജനതയുടെ മനസിനെ മുറിവേല്‍പ്പിച്ചുകൊണ്ടാണ് ഭക്തരെ പിണറായി വെല്ലുവിളിക്കുന്നത്. മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി സംസാരിക്കാന്‍ ധൈര്യമുള്ള ഒരു മന്ത്രിയും കേരളത്തിലില്ല. നാല്‍ക്കാലികളെപ്പോലെയാണ് മന്ത്രിമാരെന്നും കെ. സുധാകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."