മാധ്യമങ്ങളുടെ കണ്ണിനു മുന്നില്‍ , രാജ്യത്തെ പ്രമുഖമായ ഒരു സര്‍വ്വകലാശാലയില്‍ ഇങ്ങനെ അഴിഞ്ഞാടാമെങ്കില്‍ പുറംലോകവുമായുള്ള എല്ലാ ബന്ധവും അറുത്തു കളഞ്ഞ കശ്മീരില്‍ എന്തായിരിക്കും സ്ഥിതി- ഷെഹല റാഷിദ്
ന്യൂഡല്‍ഹി: എല്ലാ സംവിധാനങ്ങളുമുള്ള രാജ്യത്തെ പ്രമു സര്‍വ്വകലാശാലയില്‍ ഇങ്ങനെ അഴിഞ്ഞാടാമെങ്കില്‍ പുറംലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ട കശ്മീരിന്റെ സ്ഥിതിയെ കുറിച്ച് സങ്കല്‍പിച്ചു നോക്കൂ എന്ന് ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഷഹല റാഷിദ്.
'ന്യൂഡല്‍ഹിയില്‍ സാംസ്‌ക്കാരിക ബൗദ്ധിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന പ്രമുഖ സര്‍വ്വകലാശാലയില്‍ മാധ്യമങ്ങളുടെ കണ്ണിനു മുന്നില്‍ ഇങ്ങനെയൊക്കെ ചെയ്യാമെങ്കില്‍ ഇന്റര്‍നെറ്റോ എന്തിനേറെ ഫോണ്‍ സംവിധാനം പോലുമോ ഇല്ലാത്ത, മാധ്യമങ്ങള്‍ നിരോധിക്കപ്പെട്ട കശ്മീരിനെ കുറിച്ച് ചിന്തിക്കൂ. അവര്‍ അവിടെ എന്തെല്ലാം ചെയ്തിട്ടുണ്ടാവും'- ഷെഹല ട്വീറ്റ് ചെയ്തു.
ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത അന്നു മുതല്‍ കഴിഞ്ഞ അഞ്ചുമാസമായി കടുത്ത നിയന്ത3ണത്തിലാണ് കശ്മീര്‍.
Imagine, if they can do this in New Delhi, in a premier university with immense cultural and intellectual capital, and under media gaze, what they do in Kashmir where there's a general media gag, no Internet, no prepaid phones even, where armed forces have formal legal immunity!
— Shehla Rashid (@Shehla_Rashid) January 6, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."