HOME
DETAILS
MAL
യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി
October 06 2024 | 14:10 PM
അബൂദബി: ലബനാൻ ജനതക്ക് 100 മില്യൺ യു.എസ് ഡോളറിന്റെ അടിയന്തര ദുരിതാശ്വാസ പാക്കേജ് നൽകിയ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന് ലബനാൻ പ്രധാനമന്ത്രി നജീബ് മിക്കാത്തി കൃതജ്ഞത അറിയിച്ചു.
യു.എ.ഇ പ്രസിഡൻ്റിനെ ഫോണിൽ വിളിച്ചാണ് അദ്ദേഹം നന്ദിയും സ്നേഹവും പ്രകടിപ്പിച്ചത്. എല്ലാ സാഹചര്യങ്ങളിലും ലബനാനോടും ജനങ്ങളോടുമുള്ള യു.എ.ഇയുടെ സാഹോദര്യ നിലപാടിനെ അദ്ദേഹം ആവർത്തിച്ചു അഭിനന്ദിക്കുകയും ചെയ്തു.
പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് ലബനാൻ ജനതയ്ക്ക് നൽകുന്ന സഹായം തുടരുമെന്ന് യു.എ.ഇ പ്രസിഡന്റ്റ് ആവർത്തിച്ച് പ്രഖ്യാപിച്ചു. ലബനാന്റെ ഐക്യം, പരമാധികാരം, ദേശീയ സമഗ്രത എന്നിവയിൽ യു.എ.ഇയുടെ ഉറച്ച നിലപാടും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."