HOME
DETAILS

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

  
Farzana
October 06 2024 | 07:10 AM

Jammu  Kashmir Legislative Assembly Election Results Expected on October 8 Amid Controversy

ശ്രീനഗര്‍: ഒക്ടോബര്‍ എട്ടിനാണ് ജമ്മുകശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേ  അഞ്ച് എം.എല്‍.എമാരെ സഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ.  

കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്‌സിറ്റ് പോളുകളെല്ലാം ബി.ജെ.പി തെരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി നേരിടുമെന്നാണ് പ്രവചിക്കുന്നത്. അതിനിടെയാണ് ഗവര്‍ണറുടെ നീക്കം. 

നിയമസഭയിലേക്കുള്ള വനിതാപ്രാതിനിധ്യം പര്യാപ്തമല്ലെന്നു തോന്നിയാല്‍ രണ്ട് അംഗങ്ങളെ ലഫ്. ഗവര്‍ണര്‍ക്ക് നാമനിര്‍ദേശം ചെയ്യാമെന്ന് ജമ്മു കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കിക്കൊണ്ടുള്ള 2019 ലെ പുനഃസംഘടനാ നിയമത്തില്‍ (ജമ്മുകശ്മീര്‍ റീ ഓര്‍ഗനൈസേഷന്‍ നിയമം) വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞവര്‍ഷം ജൂലൈയില്‍ അവതരിപ്പിച്ച ഈ ഭേദഗതിയുടെ ചുവടുപിടിച്ച് മൂന്ന് അംഗങ്ങളെ കൂടി നാമനിര്‍ദേശം ചെയ്യാനാണ് ഇപ്പോള്‍ ഗവര്‍ണറുടെ നീക്കം. ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് കശ്മീരി പണ്ഡിറ്റുകള്‍, പാക് അധിനിവേശ കശ്മീരില്‍ നിന്ന് പലായനം ചെയ്തവരില്‍ നിന്ന് ഒരാള്‍ എന്നിങ്ങനെ മൂന്നുപേരെയാണ് നാമനിര്‍ദേശം ചെയ്യാനാണ് നീക്കമെന്നാണ് സൂചന. അങ്ങനെ വന്നാല്‍, 90 എം.എല്‍.എമാര്‍ക്കു പുറമെ കേന്ദ്ര താല്‍പര്യ പ്രകാരം അഞ്ചുപേര്‍ കൂടി നിയമസഭയില്‍ അധികമായെത്തും.

 എന്നാല്‍ നാമനിര്‍ദേശം ചെയ്യുന്നവര്‍ക്ക് വോട്ടവകാശം ലഭിച്ചാല്‍ സഭയുടെ അംഗബലം 95 ആകും. അത് ബി.ജെ.പിക്ക് വലിയ മുതല്‍ക്കൂട്ടാകും. 48 അംഗങ്ങളുടെ പിന്‍ബലമുണ്ടെങ്കില്‍ കേവല ഭൂരിപക്ഷം ലഭിക്കും. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ 43 പേരുടെ പിന്തുണ ലഭിച്ചാല്‍ എളുപ്പത്തില്‍ കേവല ഭൂരിപക്ഷം ഉറപ്പാക്കാനും സാധിക്കും.

 നീക്കത്തെ എതിര്‍ത്ത് ഇന്‍ഡ്യ സഖ്യം രംഗത്തെത്തിയിട്ടുണ്ട്. നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്ക് സഭയില്‍ വോട്ടവകാശം കൂടി അനുവദിച്ച് ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കമാണ് ലഫ്. ഗവര്‍ണര്‍ നടത്തുന്നതെന്ന് ഇന്‍ഡ്യ സഖ്യത്തോടൊപ്പം പി.ഡി.പിയും ആരോപിച്ചു. ഇതിനെതിരെ നിയമനടപടിയുള്‍പ്പെടെ സ്വീകരിക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ തീരുമാനം. എന്നാല്‍ സംഭവത്തില്‍ ബി.ജെ.പിയും ലഫ്. ഗവര്‍ണറുടെ ഓഫിസും പ്രതികരിച്ചിട്ടില്ല.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  an hour ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  an hour ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  an hour ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  an hour ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  2 hours ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  2 hours ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  2 hours ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  2 hours ago
No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  2 hours ago