HOME
DETAILS

സി.പി.എമ്മിനെ പിണക്കാനാവില്ല; അന്‍വറിന്റെ ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടയുന്നു? 

  
Anjanajp
October 06 2024 | 10:10 AM

pv-anvar-approached-dmk-to-join-the-party-no-approval-yet-says-tks-elangovan

ചെന്നൈ: ഡി.എം.കെയുമായി സഖ്യം രൂപീകരിക്കാനുള്ള പി.വി അന്‍വറിന്റെ മോഹത്തിന് തിരിച്ചടി. സംസ്ഥാനത്തും ദേശീയതലത്തിലും സി.പി.എമ്മിന്റെ സഖ്യകക്ഷിയായ ഡി.എം.കെ. അന്‍വറിനെ സഹകരിപ്പിക്കേണ്ടെന്ന നിലപാടിലാണെന്നാണ് വിവരം. കേരളത്തിലെ എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയുടെ ലംഘനമാകുമെന്ന് ഡി.എം.കെ വക്താവ് ടി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞു. മറ്റു പാര്‍ട്ടികളിലെ വിമതരെ പാര്‍ട്ടിയിലെടുക്കുന്ന പാരമ്പര്യം ഡി.എം.കെയ്ക്കില്ലെന്നും സി.പി.എം ഡി.എം.കെയുടെ സഖ്യകക്ഷിയാണെന്നും ഇളങ്കോവന്‍ പറഞ്ഞു.  വിഷയത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിന്‍ എടുക്കുമെന്നും ഇളങ്കോവന്‍ വ്യക്തമാക്കി. 

അന്‍വറുമായി ചെന്നൈയില്‍ ഡി.എം.കെ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത് വിടുന്നത് ശരിയല്ലെന്നതിനാല്‍ മാധ്യമങ്ങളോട് വിശദീകരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇതിനെ തുടര്‍ന്നാണ് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്ന പേരില്‍ പുതിയ സംഘടന രൂപവത്കരിക്കുന്ന കാര്യം അന്‍വര്‍ പ്രഖ്യാപിച്ചത്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും അക്കാര്യം നിയമവിദഗ്ദ്ധരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. 

അന്‍വര്‍ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി അന്‍വര്‍ ചര്‍ച്ച നടത്തിയതിന്റ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ മുന്നണിയില്‍ ചേരുന്നതിനെ കുറിച്ച് അന്‍വര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  2 days ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  2 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  2 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  2 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  2 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  2 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  2 days ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  2 days ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  2 days ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  2 days ago