HOME
DETAILS

ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്നു; ആര്‍.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീല്‍ പറഞ്ഞത്; രൂക്ഷവിമര്‍ശനവുമായി പി.എം.എ സലാം

  
October 06, 2024 | 6:05 AM

pma-salam-slams-kt-jaleel-remark-on-gold-smuggling

മലപ്പുറം: സ്വര്‍ണ കള്ളക്കടത്തിനെതിരേ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്ന കെ.ടി ജലീലിന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ് ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. കരിപ്പൂരിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ജലീലിന്റെ പ്രസ്താവന നികൃഷ്ടമാണ്. മുസ്‌ലിം സമൂഹമാണ് കള്ളക്കടത്തു നടത്തുന്നതെന്നാണ് പരാമര്‍ശം. ആര്‍.എസ് പോലും പറയാത്ത കാര്യമാണ് ജലീല്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാത്രമല്ല കള്ളക്കടത്ത് നടക്കുന്നത്. കണ്ണൂരിലും തിരുവനന്തപുരത്തും കൊച്ചിയിലും കള്ളക്കടത്തുണ്ട്. സ്വന്തം രാഷ്ട്രീയ നിലനില്‍പ്പിനും സ്ഥാനമാനങ്ങളും പദവികളും നേടിയെടുക്കാന്‍ ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്ന നിലപാട് അപകടകരമാണ്. ജലീലിന്റെ പ്രസ്താവനക്ക് പിന്നില്‍ സ്വാര്‍ത്ഥ താല്‍പര്യവും പാര്‍ട്ടിയെ തൃപ്തിപ്പെടുത്തലുമാണെന്നും പി.എം.എ സലാം പറഞ്ഞു. ഇതാണോ സി.പി.എം നിലപാട് എന്ന് എം.വി ഗോവിന്ദന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഒരു കമന്റിന് മറുപടിയായിട്ടാണ് ജലീലിന്റെ വാദം. കരിപ്പൂരില്‍ നിന്ന് സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99%വും മുസ്ലിം പേരുകാരാണ്. അവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത് കള്ളക്കടത്ത് മതവിരുദ്ധമല്ല എന്നാണ്. ഹവാല ഇസ്ലാമിക വിരുദ്ധമല്ല എന്നാണ്. അത് തിരുത്തപ്പെടണം. വിശ്വാസികള്‍ക്ക് മതനിയമങ്ങള്‍ പാലിക്കാനാണ് കൂടുതല്‍ താല്‍പര്യം എന്നാണല്ലോ വെപ്പ്. എന്താ അതിനിത്ര മടി? എന്നായിരുന്നു ജലീലിന്റെ പരാമര്‍ശം. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് മേയര്‍ സ്ഥാനാര്‍ഥിയായി ശബരിനാഥന്‍, മത്സരിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  6 days ago
No Image

നിരന്തര അച്ചടക്ക ലംഘനം; ഉമേഷ് വള്ളിക്കുന്നിനെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു

Kerala
  •  6 days ago
No Image

'ആര്‍.എസ്.എസിലെ പത്ത് സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് പറയാമോ' മോഹന്‍ ഭാഗവതിനെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാര്‍ഗെ

National
  •  6 days ago
No Image

വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് മുടക്കിയവര്‍ക്കെതിരെ നടപടിയുമായി വീണ്ടും ട്രംപ്  ഭരണകൂടം

International
  •  6 days ago
No Image

അട്ടപ്പാടിയില്‍ ഔഷധ വേര് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവിന് ക്രൂരമര്‍ദ്ദനം

Kerala
  •  6 days ago
No Image

യു.എസിന്റെ ഇന്ത്യാ വിരുദ്ധ H-1B വിസ നയം: വിസ പുതുക്കി യു.എസിലേക്ക് മടങ്ങാൻ കഴിയാതെ ആയിരക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാർ

International
  •  6 days ago
No Image

ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയായ ബി.ജെ.പി നേതാവിന് ജാമ്യം നല്‍കിയതിനെതിരെ പ്രതിഷേധിച്ച അതിജീവിതക്ക് നേരെ പൊലിസ് അതിക്രമം, റോഡില്‍ വലിച്ചിഴച്ചു

National
  •  6 days ago
No Image

വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം; മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

Kerala
  •  6 days ago
No Image

കടുത്ത അതൃപ്തിയില്‍ ദീപ്തി മേരി വര്‍ഗീസ്, പിന്തുണച്ചത് നാല് പേര്‍ മാത്രം; അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  6 days ago
No Image

വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ചു, ഡ്രൈവര്‍ മദ്യലഹരിയില്‍, കസ്റ്റഡിയിലെടുത്തു

Kerala
  •  6 days ago