ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
പാലക്കാട്: പട്ടാമ്പിയില്‍ ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പട്ടാമ്പി ഓങ്ങല്ലൂര്‍ കാരക്കാട് വരമംഗലത്ത് മുഹമ്മദിന്റെ മകന്‍ ഫര്‍ഹാനാണ് (18) മരിച്ചത്. ഇന്ന് വൈകിട്ടോടെ കൂട്ടുക്കാരുമൊത്ത് ചെങ്ങനംകുന്ന് തടയണക്ക് സമീപം കുളിക്കുമ്പോഴായിരുന്നു അപകടം. പുഴയില്‍ മുങ്ങിയ ഫര്‍ഹാനെ കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
കൂട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പട്ടാമ്പിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഫര്‍ഹാനെ വെള്ളത്തില്‍ നിന്ന് കണ്ടെത്തിയത്. നാട്ടുകാരും തെരച്ചില്‍ നടത്തി. ഫര്‍ഹാനെ ഉടന്‍തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഫര്‍ഹാന്‍ പെരിന്തല്‍മണ്ണയില്‍ മൊബൈല്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിക്കുകയാണ്. ഫര്‍ഹാന്റെ മൃതദേഹം പട്ടാമ്പി സേവന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
A student tragically lost their life after drowning in the Bharathapuzha River in Kerala. Authorities are investigating the circumstances surrounding the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."