HOME
DETAILS
MAL
കാസര്‍കോട് സോളാര്‍ പാര്‍ക്ക് ഈ വര്‍ഷം കമ്മിഷന് ചെയ്യും
backup
June 09 2016 | 19:06 PM
തിരുവനന്തപുരം: കാസര്‍കോട് സോളാര്‍ പാര്‍ക്കിന്റെ ആദ്യഘട്ടം ഈ വര്‍ഷം അവസാനത്തോടെ കമ്മിഷന് ചെയ്യും. 200 മെഗാവാട്ടിന്റെ പദ്ധതിയില്‍ 50 മെഗാവാട്ടിന്റെ ആദ്യഘട്ടം ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണ് വൈദ്യുതി വകുപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.
ബാക്കിയുള്ള 150 മെഗാവാട്ടിന്റെ പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. സോളാര്‍ എനര്‍ജി കോര്പ്പറേഷന് ഓഫ് ഇന്ത്യയുടേയും കെ.എസ്.ഇ.ബിയുടേയും സംയുക്ത സംരംഭമാണ് കാസര്‍കോട് സോളാര്‍ പാര്‍ക്ക് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."