HOME
DETAILS
MAL
പീഡനക്കേസില്‍ സഹോദരന് കുറ്റക്കാരന്‍: ശിക്ഷ ഇന്ന് വിധിക്കും
backup
January 03 2019 | 06:01 AM
കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സഹോദരന് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. 16കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് 26കാരനായ സഹോദരന് കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) പി.എസ് ശശികുമാര്‍ കണ്ടെത്തിയത്. ശിക്ഷ ഇന്ന് വിധിക്കും. പെണ്‍കുട്ടിയെ നാലാം ക്ലാസുമുതല്‍ 2016 വരെയായി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
വെള്ളരിക്കുണ്ട് പൊലിസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി പോക്സോ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."