പിണറായി സര്‍ക്കാര്‍ വിശ്വാസികളെ കബളിപ്പിച്ചു: വത്സന്‍ തില്ലങ്കേരി
തലശ്ശേരി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ അയ്യപ്പ വിശ്വാസികളെ പിണറായി സര്‍ക്കാര്‍ ബോധപൂര്‍വം കബളിപ്പിച്ചെന്ന് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി. കൊട്ടിയൂരില്‍ മാവോയിസ്റ്റുകള്‍ സായുധ പ്രകടനം നടത്തുന്ന സമയത്താണ് ഇതേ മാവോയിസ്റ്റുകളെ ഹിന്ദു വിശ്വാസത്തെ തകര്‍ക്കാനുള്ള ഉപകരണമാക്കി സര്‍ക്കാര്‍ മാറ്റുന്നത്.
ഇതു വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. അവിശ്വാസിയായ കോടിയേരി ബാലകൃഷ്ണന്‍ സി.പി.എമ്മിന്റെ കാര്യങ്ങള്‍ നോക്കിയാല്‍ മതി. ശബരിമലയില്‍ പൂര്‍ണ അധികാരം തന്ത്രിക്കാണ്. വിശ്വാസങ്ങള്‍ സംരക്ഷിക്കാനാണ് ദേവസ്വം ബോര്‍ഡ് ചെയ്യേണ്ടത്. അല്ലാതെ ആചാരം ലംഘനത്തിന് കൂട്ടുനില്‍ക്കുകയല്ല വേണ്ടത്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും രാജിവച്ച് ഒഴിയണം. പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്നത് ശബരിമല കര്‍മ്മ സമിതിയാണ്. യുവതി പ്രവേശനം വിശ്വാസികളുടെ വികാരത്തിനു ഇടയാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."