HOME
DETAILS
MAL
ജനതാദള്‍ (യു) നേതാക്കള്‍ രാജിവച്ചു
backup
June 09 2016 | 20:06 PM
കോഴിക്കോട്: ജനതാദള്‍ (യു) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. തോമസ് ബാബു, സംസ്ഥാന കൗണ്‍സില്‍ അംഗം ചാക്കീരി അഹമ്മദ് എന്നിവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.
മുന്നണിമാറ്റം സംബന്ധിച്ച നിലപാടില്‍ വ്യക്തതവരുത്താന്‍ നേതൃത്വത്തിനായിട്ടില്ലെന്ന് രാജിപ്രഖ്യാപനം അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ പറഞ്ഞു. സ്ഥാനങ്ങള്‍ നേടിയശേഷം തെരഞ്ഞെടുപ്പ് പരാജയം കോണ്‍ഗ്രസിനുമേല്‍ കെട്ടിവയ്ക്കുന്നത് ശരിയല്ല. സംസ്ഥാന നേതാക്കളായ വര്‍ഗീസ് ജോര്‍ജിന്റെയും ഷെയ്ഖ് പി. ഹാരിസിന്റെയും രാജിസന്നദ്ധത നാടകമാണ്. ജനതാദള്‍ ലെഫ്റ്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്യം ആലോചിക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."