സത്യപ്രതിജ്ഞാ ചടങ്ങിന് പിണറായി വിജയന്‍ ഹൈക്കോടതി ജഡ്ജിയെ ക്ഷണിച്ചത് ശരിയല്ല: പി.സി ജോര്‍ജ്
കോട്ടയം: സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ഹൈക്കോടതി ജഡ്ജിയെ പിണറായി വിജയന്‍ ക്ഷണിച്ചത് കീഴ്‌വഴക്കങ്ങള്‍ പ്രകാരം ശരിയായ നടപടിയില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ലാവ്‌ലിന്‍ കേസില്‍ വിസ്താരം പോലും നടത്താതെ പിണറായി വിജയനടക്കം ഏഴുപേരെ കുറ്റവിമുക്തരാക്കിയതു സംബന്ധിച്ച് ജനങ്ങളില്‍ സംശയം നിലനില്‍ക്കുമ്പോള്‍ ജഡ്ജിമാരുമായി സൗഹൃദം പങ്കിടുന്നത് കൂടുതല്‍ തെറ്റിദ്ധാരണകള്‍ക്ക് വഴിവയ്ക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സത്യപപ്രതിജ്ഞ നടന്ന ദിവസം കോടതിക്ക് പ്രവര്‍ത്തിദിവസമായിരുന്നതിനാല്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ തിരുവനന്തപുരം ജില്ലാ ജഡ്ജി മുഖാന്തിരം പിണറായിക്ക് ആശംസ അറിയിച്ചിരുന്നു. ആശംസയറിയിച്ച ജസ്റ്റിസിന്റെ നടപടിയും മോശമായിപ്പോയി.
അഞ്ജു ബോബി ജോര്‍ജിന് കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാനാവാനുള്ള യോഗ്യതയില്ല.
അവര്‍ കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. റബര്‍ ബോര്‍ഡ് നശിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. റബര്‍ കര്‍ഷകരോടുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ക്രൂരതയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സര്‍ക്കാരിന്റെ അഴിമതി വെളിച്ചത്തുകൊണ്ടുവരാനും മാതൃകാപരമായ നടപടി സ്വീകരിക്കാനും ഈ സര്‍ക്കാര്‍ തയാറാവണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."