ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കും
മക്ക: ഹജ്ജ് ,ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ 2020ല്‍ വന്‍ വര്‍ധനവുണ്ടാക്കാന്‍ പദ്ധതി.കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച രാജ്യ പരിവര്‍ത്തന പദ്ധതിയിലാണ് ഇതടക്കമുള്ള നിരവധി പ്രഖ്യാപനങ്ങള്‍ നടന്നത്. ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം 2020 ഓടെ 13 ശതമാനമായും ഉംറ തീര്‍ഥാടകരുടെ എണ്ണം വര്‍ഷത്തില്‍ 30 ശതമാനമായും ഉയര്‍ത്താനാണ് പദ്ധതി ഒരുങ്ങുന്നത്. വിദേശികളും സ്വദേശികളുമടങ്ങുന്ന ഹാജിമാര്‍ 2020ല്‍ 2.5 മില്യണ്‍ ആയി ഉയരും. കഴിഞ്ഞ തവണ 1.5 മില്യന്‍ തീര്‍ഥാടകരായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഹജ്ജ് ,ഉംറ മന്ത്രാല വക്താവ് ഹാതിം അല്‍ ഖാദി പദ്ധതി വിശദീകരണ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.തീര്‍ഥാടകര്‍ക്ക് മികച്ച സേവനം നല്കാന് മന്ത്രാലയം പ്രത്യേക പദ്ധതികളും ഈ കാലയളവില്‍ നടപ്പാക്കും.
അതേ സമയം ഉംറ തീര്‍ഥാടകര്‍ 2020ല്‍ 30 ശതമാനം വര്‍ധിച്ച് 15 മില്യണായി ഉയരുകയും ചെയ്യും. നിലവില്‍ കണക്കനുസരിച്ച് ആറ് മില്യന്‍ ഉംറ തീര്‍ഥാടകരാണ് ഓരോ വര്‍ഷവും തീര്‍ഥാടനത്തിനെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."