HOME
DETAILS
MAL
പ്രളയ ദുരിതാശ്വാസം: കേരളത്തെ തഴഞ്ഞത് രാഷ്ട്രീയ പകപോക്കലെന്ന് എ. വിജയരാഘവന്‍
backup
January 07 2020 | 14:01 PM
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനുള്ള ദേശീയ നിധിയില്‍നിന്ന് തുക അനുവദിക്കാതെ കേരളത്തെ തഴഞ്ഞത് രാഷ്ട്രീയ പകപോക്കലും നീതിനിഷേധവുമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. ഏഴു സംസ്ഥാനങ്ങള്‍ക്ക് 5,908 കോടി രൂപ അനുവദിച്ചപ്പോള്‍ അവയെക്കാള്‍ കനത്ത ദുരന്തം നേരിട്ട കേരളത്തെ ഒഴിവാക്കിയതിന് ഒരു ന്യായീകരണവുമില്ല.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ദുരിതാശ്വാസ സമിതി യോഗമാണ് കേരളത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്. സംസ്ഥാനത്തോടുള്ള കടുത്ത രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് അമിത് ഷായെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."