ബഗ്ദാദില്‍ ഇരട്ട സ്ഫോടനം: 28 മരണം
ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലുണ്ടായ ഇരട്ട ബോംബ് സ്ഫോഠടനത്തില് 28 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
വ്യവസായ നഗരമായ ബഗ്ദാദിനെയും സൈനിക ചെക്ക് പോസ്റ്റിനെയും ലക്ഷ്യമാക്കി നടന്ന ഇരട്ട സ്ഫോടനങ്ങളിലാണ് ഇത്രയും പേര് കൊല്ലപ്പെട്ടത്. ബഗ്ദാദിലെ അല്‍ ജദീദയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിച്ചാണ് ആദ്യ സ്ഫോടനമുണ്ടായത്. ഈ സംഭവത്തില്‍ പതിനഞ്ചിലേറെ പേര് കൊല്ലപ്പെടുകയും അന്‍പതിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് താജിലെ സൈനിക ചെക്ക്പോസ്റ്റിനടുത്തു സ്ഫോടനമുണ്ടായത്. ഇവിടെ ചാവേര്‍ കാര്‍ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെടുകയും ഇരുപതിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
വാണിജ്യ നഗരത്തിലുണ്ടായ ആദ്യ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. രണ്ടാമത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖില്‍ ഐ.എസ് അധീനതയിലുള്ള ഫല്ലുജ പിടിച്ചെടുക്കാന്‍ ഇറാഖ് സൈന്യം നടപടിയാരംഭിച്ചതിനെ തുടര്‍ന്നാണ് ഇറാഖില്‍ ഐ.എസ് ആക്രമണം ശക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."