HOME
DETAILS
MAL
ചെന്നൈയിലെ പൗരത്വ ഭേദഗതി അനുകൂല റാലിയില്‍ എ.ഐ.എ.ഡി.എം.കെയും പാട്ടാളി മക്കള്‍ കക്ഷിയും വിട്ടുനിന്നു, വെട്ടിലായി ബി.ജെ.പി
backup
January 07 2020 | 16:01 PM
ചെന്നൈ: ബി.ജെ.പി ചെന്നൈയില്‍ നടത്തിയ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന റാലിയില്‍ പങ്കെടുക്കാതെ എ.ഐ.എ.ഡി.എം.കെ വിട്ടുനിന്നത് ബി.ജെ.പിയെ വെട്ടിലാക്കി.
നിയമത്തിനെതിരെ ഡി.എം.കെ റാലി നടത്തിയ ദിവസം തന്നെയായിരുന്നു ബി.ജെ.പിയും റാലി സംഘടിപ്പിച്ചത്. എന്നാല്‍, ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ മാത്രമല്ല പാട്ടാളി മക്കള്‍ കക്ഷിയും റാലിയുമായി സഹകരിച്ചില്ല.
എ.ഐ.എ.ഡി.എം.കെ, പാട്ടാളി മക്കള്‍ കക്ഷി എന്നീ പാര്‍ട്ടികളെ ബി.ജെ.പി റാലിക്കായി ക്ഷണിച്ചിട്ടും അവര്‍ പങ്കെടുക്കാതിരുന്നത് വലിയ തിരിച്ചടിയായിരിക്കുകയാണ്.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച എ.ഐ.എ.ഡി.എം.കെ സര്‍ക്കാറിന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് തമിഴ്നാട്ടില്‍ ഉയരുന്നത്. ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന് ഭരണകക്ഷിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."