ദേശീയപാതയില്‍ കെ.എസ്.ആര്.ടി.സിയും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല
പള്ളിക്കല്‍: ദേശീയ പാതയില്‍ കെ.എസ്.ആര്.ടി.സി യും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. എന്നാല്‍ ചരക്ക് ലോറികളും ടാക്സി വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഭാഗികമായി സര്‍വിസ് നടത്തി. ജില്ലാ അതിര്‍ത്തി മുതല്‍ ചേളാരി വരെയുള്ള ഭാഗങ്ങളില്‍ ദേശീയപാതക്കരികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ പലതും രാവിലെ തുറന്നെങ്കിലും സമരക്കാര്‍ സംഘടിച്ചെത്തി അടപ്പിക്കുയായിരുന്നു. ഇടിമുഴിക്കലില്‍ മണിക്കൂറുകളോളമാണ് അക്രമകാരികളായ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞിട്ടത്. പൊലിസ് നോക്കി നില്‍ക്കേയാണ് ദേശീയപാതയിലുള്‍പ്പെടെ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞിടുന്നതും കടകള്‍ ബലമായി അടപ്പിക്കുന്നതും. ദേശീയപാതയിലുടനീളം പ്രകടനം നടത്തി കൊണ്ടിരുന്ന സംഘം ബൈക്ക് യാത്രക്കാരെ പോലും തടഞ്ഞു അക്രമത്തിന് വഴിയൊരുക്കുകയായിരുന്നു.
ദേശീയപാതയില്‍ പ്രകടനത്തിനിടെ മൊബൈലില്‍ ഫോട്ടോ പകര്‍ത്തുന്നുണ്ടെന്ന് സംശയിച്ച് യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി പരിശോധിച്ചത് ചിലയിടങ്ങളില്‍ വാക്കാറ്റത്തിനിടയാക്കി. തേഞ്ഞിപ്പലം പൊലിസിന്റെ പരിധിയില്‍ വിവിധയടങ്ങളില്‍ ഒരേ സമയം നടക്കുന്ന അക്രമങ്ങളെ നേരിടാന്‍ തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനില്‍ ആവശ്യത്തിന് പൊലിസ് ഇല്ലാത്തത് സമരക്കാര്‍ക്ക് അഴിഞ്ഞാടാന്‍ അവസരമായി. എന്നാല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊലിസ് ആരേയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."