കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ ഹാജര്‍നില കുറഞ്ഞു
തേഞ്ഞിപ്പലം: ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ ഹാജര്‍ നില നന്നേ കുറവായിരുന്നു. സര്‍വകലാശാല ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിച്ചത്. യൂനിവേഴ്‌സിറ്റി പ്രദേശത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, തേഞ്ഞിപ്പലം പഞ്ചായത്ത്, വില്ലേജ് ഓഫിസുകള്‍ എന്നിവ പ്രവര്‍ത്തിച്ചില്ല. വ്യാപാര സ്ഥാപനങ്ങള്‍ ഹര്‍ത്താലില്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി എകോപനസമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും വാണിജ്യവ്യാപാര സ്ഥാപനങ്ങള്‍ മിക്കതും അടഞ്ഞു തന്നെ കിടന്നു.
തേഞ്ഞിപ്പലം ആലുങ്ങലില്‍ നാലു കടകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഒരു സംഘം ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ ആലുങ്ങലില്‍ തുറന്ന് പ്രവര്‍ത്തിച്ച രണ്ടു കടകള്‍ ബലമായി അടപ്പിച്ചു. നാല് കടകള്‍ ഭാഗികമായി അക്രമികള്‍ തകര്‍ത്തതായി വ്യാപാരികള്‍ ആരോപിച്ചു.
കണ്ണച്ചന്‍ തൊടി നസീറിന്റെ ഉടമസ്ഥതയിലുള്ള കെ.ടി വെജിറ്റബിള്‍ സ്റ്റോറും നിസാറിന്റെ യമാമ ബേക്കറിയുമായാണ് ആക്രമികള്‍ തകര്‍ത്തത്. യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളുടെ കടകള്‍ അക്രമിച്ചതെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇതിനിടയില്‍ അക്രമികളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ഒരു യുവാവിനെ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ മര്‍ദിച്ചു ഓടിച്ചു. ആലുങ്ങല്‍ സ്വദേശി ഹിബത്തുല്‍നൂര്‍ എന്ന യുവാവിനാണ് മര്‍ദനമേറ്റത്. ഫോട്ടോ എടുക്കാന്‍ ശ്രമിച്ച തേഞ്ഞിപ്പലത്തെ ഒരു സ്‌പെഷല്‍ ബ്രാഞ്ച് പൊലിസ് ഉദ്യോഗസ്ഥനു നേരെയും കൈയേറ്റമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."