പൊന്നാനി മണിക്കൂറുകളോളം യുദ്ധക്കളമായി
തുറന്ന കടകള്‍ നിര്‍ബന്ധിപ്പിച്ച് അടപ്പിക്കാന്‍ ശ്രമിച്ചതിനെചൊല്ലിയാണ് പൊന്നാനിയില്‍ അക്രമത്തിന് തുടക്കമിട്ടത്. പൊലിസ് ലാത്തി വീശി സമരക്കാരെ ഓടിച്ചെങ്കിലും അക്രമത്തിന് ശമനമുണ്ടായില്ല. സംഭവത്തില്‍ പൊലിസിനും പരുക്കേറ്റു. വിവിധ ഘട്ടങ്ങളിലായി നടന്ന ആക്രമണത്തില്‍ പൊന്നാനി എസ്.ഐ നൗഫലിനെ കൂടാതെ എ.എസ്.ഐ വി. വാസുണ്ണി, എ.വി അഭിലാഷ്, കെ. രജ്ഞിത്ത്, കെ.എം ബാബു, എം.എസ്.പി അംഗങ്ങളായ റഷീദ്, നിധീഷ് എന്നിവര്‍ക്ക് പരുക്കേറ്റു. അഭിലാഷിനും കെ. രജ്ഞിത്തിനും തലയ്ക്ക് സാരമായ പരുക്കാണ് ഏറ്റത്. ചികിത്സയില്‍ കഴിയുന്ന പൊലിസുകാരെ തിരൂര്‍ ഡിവൈ.എസ്.പി സന്ദര്‍ശിച്ചു.
പൊന്നാനി അങ്ങാടിയില്‍ തുറന്ന് പ്രവര്‍ത്തിച്ച കടകര്‍ക്ക് സംരക്ഷണമൊരുക്കി യുവാക്കളും രംഗത്തുണ്ടായിരുന്നു. വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് യുവാക്കള്‍ സംരക്ഷണമൊരുക്കിയത്. പൊന്നാനിയുടെ മറ്റു ഭാഗങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ സര്‍വിസ് നടത്തി. എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന പ്രദീപിന്റെ വാഹനത്തിനു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം അഴിച്ചു വിട്ടു.
എയര്‍പോര്‍ട്ടിലേക്ക് സുഹൃത്തായ മുനവ്വറിനെ കൂട്ടാന്‍പോകുന്ന വഴിയേ ആണ് കണ്ടുകുറുമ്പക്കാവ് ക്ഷേത്രം പരിസരത്തുവച്ച് ആക്രമണമുണ്ടായത്. കാറിലുണ്ടായിരുന്ന പ്രദീപ്, സാദിഖ്, ഷഫീക് എന്നിവര്‍ക്ക് കല്ലേറില്‍ പരുക്കേറ്റു. 15 വയസ് പ്രായം തോന്നിക്കുന്ന കൗമാരക്കാരായ സമരക്കാരാണ് ആക്രമണം നടത്തിയതെന്ന പരുക്കേറ്റവര്‍ പറഞ്ഞു. കാറില്‍നിന്നു ഇറങ്ങുമ്പോഴേക്ക് അക്രമികള്‍ ഓടി രക്ഷപെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."