HOME
DETAILS

മാവോവാദികള്‍ വീണ്ടും സജീവമാകുന്നു

  
backup
January 04 2019 | 05:01 AM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b8%e0%b4%9c%e0%b5%80

എടക്കര: നിലമ്പൂര്‍ വനമേഖലയില്‍ മാവോവാദികള്‍ വീണ്ടും സജീവമാകുന്നു. 2016ല്‍ നിലമ്പൂര്‍ വനത്തില്‍ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗം കുപ്പുദേവരാജും കാവേരി എന്ന അജിതയും നക്‌സല്‍ വിരുദ്ധ സേനയുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടതിനു ശേഷം രണ്ടു മാസം മുന്‍പാണ് മാവോവാദികള്‍ മേഖലയില്‍ പ്രത്യക്ഷപ്പെടുന്നത്.
വഴിക്കടവ് പുഞ്ചക്കാല്ലിയിലുള്ള പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തോട്ടം ഓഫിസില്‍ കഴിഞ്ഞ ഡിസംബര്‍ മൂന്നിനെത്തിയ സായുധസംഘം തൊഴിലാളികളെ വിളിച്ചുചേര്‍ത്ത് അവര്‍ക്കായി ക്ലാസ് സംഘടിപ്പിച്ചിരുന്നു. കല്‍പ്പറ്റ സ്വദേശിയായ മാവോവാദി നേതാവ് സോമനടക്കമുള്ള സംഘമാണ് പുഞ്ചക്കൊല്ലിയിലെത്തിത്. പിന്നീട് ഡിസംബര്‍ പത്തിന് അളയ്ക്കല്‍ ആദിവാസി കോളനിയില്‍ നാടുകാണി ദളം കമാന്‍ഡര്‍ വിക്രം ഗൗഡയുടെ നേതൃത്വത്തില്‍ ആയുധധാരികളായ മാവോവാദികള്‍ എത്തിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ മുപ്പതിനു മരുത മഞ്ചക്കോട് അങ്ങാടിയില്‍ മാവോവാദി ആശയങ്ങളടങ്ങിയ ലഘുലേഖകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്.
ജനുവരി ഒന്നിനു തണ്ണിക്കടവ് കല്ലായിപ്പൊട്ടിയിലെ പനയംതൊടിക റഹ്മാബിയുടെ വീട്ടില്‍ മാവോവാദികളായ സോമന്‍, സന്തോഷ്, ചന്ദ്രു എന്നിവര്‍ എത്തിയിരുന്നു. മേഖലയില്‍ ആദിവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് മാവോവാദികള്‍ ആശയപ്രചാരണം നടത്തുന്നത്. 2010ലാണ് നിലമ്പൂര്‍ മേഖലയില്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിക്കപ്പെടുന്നത്. ആശയപ്രചാരണത്തിനിടെ സിനിക് എന്ന മാവോയിസ്റ്റ് നിലമ്പൂരില്‍ പൊലിസ് പടിയിലായിരുന്നു.
പിന്നീട് പോത്തുകല്‍ പഞ്ചായത്തിലെ ചെമ്പ്ര ആദിവാസി കോളനിയിലും വാണിയംപുഴ, കുമ്പളപ്പാറ തുടങ്ങിയ ഉള്‍വനത്തിലെ കോളനികളിലും മാവോയിസ്റ്റുകളുടെ സാന്നിധ്യം സജീവമായിരുന്നു. ഇതിനു പുറമേ, മൂത്തേടം പഞ്ചായത്തിലെ പടുക്ക വനമേഖലയിലും വനാര്‍ത്തി പ്രദേശങ്ങളിലും മരുത വനാതിര്‍ത്തി പ്രദേശങ്ങളിലും നിരവധി തവണ മാവോയിസ്റ്റുകളെത്തി.
ആദിവാസികള്‍ മാവോവാദി ആശയങ്ങളുമായി അടുക്കാന്‍ തുടങ്ങിയതോടെ പൊലിസ് ഇടപെടല്‍ ശക്തമാക്കി. ആദിവാസികളുടെ ആവശ്യങ്ങള്‍ കോളനികളില്‍ നേരിട്ടെത്തി വിവിധ വകുപ്പുകള്‍ ആരായുകയും പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണുകയും ചെയ്തു.
2016 നവംബര്‍ 24നു പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കണ്ടംതരിശ് വനത്തില്‍ കുപ്പുദേവരാജ്, അജിത എന്നിവര്‍ നക്‌സല്‍ വിരുദ്ധ സേനയുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടതിനു ശേഷം മാവോവാദികള്‍ മേഖലയില്‍നിന്നു പിന്‍വാങ്ങിയിരുന്നു. എന്നാല്‍, ഇടവേളയ്ക്കു ശേഷം കല്‍പ്പറ്റ സ്വദേശിയായ സോമന്റെ നേതൃത്വത്തിലുള്ള മാവായിസ്റ്റ് സംഘങ്ങള്‍ വീണ്ടും നിലമ്പൂര്‍ വനമേഖലയില്‍ സജീവമായിരിക്കുകയാണ്. സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ കീഴിലുള്ള നാടുകാണി, കബനി തുടങ്ങിയ ദളങ്ങളുടെ പ്രവര്‍ത്തകരാണ് മേഖലയില്‍ ആശയപ്രചാരണം നടത്തുന്നത്.
സംസ്ഥാനത്തു വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് മാവോവാദി സംഘങ്ങള്‍ പ്രവര്‍ത്തനം നടത്തുന്നത്. ഇതില്‍ വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വനമേഖലകള്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും സുരക്ഷിത താവളമാണ്. മൂന്നു ജില്ലകളിലേക്കും വനമാര്‍ഗത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുമെന്നതും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  14 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  14 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  14 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  14 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  14 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago