പൗരത്വ നിയമ ഭേദഗതി: ഒളിച്ചുകളിക്കുന്നത് മുഖ്യമന്ത്രിയെന്ന് എം.എം ഹസന്‍
കല്‍പ്പറ്റ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ഒളിച്ചുകളിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. യു.ഡി.എഫ് ജില്ലാ നേതൃയോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ള കോണ്‍ഗ്രസിനോട് ഉള്ളിലിരിപ്പെന്താണെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രക്ഷോഭത്തിന് തുടക്കമിട്ടത് കോണ്‍ഗ്രസാണ്.
കേരളത്തില്‍ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കാന്‍ സാധിച്ചത് പ്രതിപക്ഷത്ത് യു.ഡി.എഫ് ആയതുകൊണ്ടാണ്. രക്തസാക്ഷിത്വ മണ്ഡപത്തിന് മുന്നിലെ സത്യഗ്രഹമൊഴിച്ചാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി എന്താണ് ചെയ്തത്. നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിപ്പറഞ്ഞിട്ടും ഗവര്‍ണക്കെതിരേ ഒരക്ഷരം പറയാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. ശബ്ദിക്കുന്നവരെ ഫാസിസ്റ്റ് രീതിയില്‍ ആക്രമിച്ച് നിശബ്ദരാക്കാനാണ് സംഘ്പരിവാര്‍ ശ്രമം. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ ആക്രമണം അതിനുദാഹരണമാണ്. യു.പിയില്‍ പ്രക്ഷോഭം നടത്തിയ 23 പേരെയാണ് വെടിവച്ച് കൊന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."