ഒരു നൂറ്റാണ്ടു പഴക്കമുള്ള തൃക്കാവ് ആര്യസമാജം കെട്ടിടം തകര്‍ന്നുവീണു
പൊന്നാനി: ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ളതും ഏറെ ചരിത്ര പ്രാധാന്യമുള്ളതുമായ തൃക്കാവിലെ ഹിന്ദു ആര്യസമാജം കെട്ടിടം തകര്‍ന്നു വീണു. ഈ കെട്ടിടത്തില്‍ താമസിച്ചിരുന്ന മൂന്ന് സ്ത്രീകള്‍ പെരുവഴിയിലായി.
മൂന്ന് സ്ത്രീകള്‍ മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. പാതി തകര്‍ന്ന കെട്ടിടത്തില്‍ ഏറെ ഭീതിയിലാണ് ഇവരിപ്പോള്‍ കഴിയുന്നത്. അമ്പത്തിയൊന്‍പത് വര്‍ഷമായി ഈ കെട്ടിടത്തില്‍ വാടകക്ക് താമസിക്കുകയാണ് വപ്പങ്ങാട് കാര്‍ത്യായനിയും മരുമകളും പ്ലസ്ടു വിദ്യാര്‍ഥിനിയായ പേരമകളും. ഇവരിപ്പോള്‍ ഏറെ ഭീതിയിലാണ് ഇവര്‍ കഴിയുന്നത്. കെട്ടിടത്തിന്റെ മുന്‍വശത്തിന്റെ മേല്‍ഭാഗമാണ് തകര്‍ന്ന് വീണത്. ഈ കെട്ടിടത്തിലെ താമസക്കാരുടെ ദയനീയ സ്ഥിതി നേരിട്ടറിഞ്ഞ സ്ഥലം കൗണ്‍സിലര്‍ ജയപ്രകാശ് ഇവരെ ബന്ധുവിട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. സ്ഥലത്തെത്തിയ നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി ആര്യസമാജം പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കുടുംബത്തിനാവശ്യമായ 5 സെന്റ് സ്ഥലം നല്‍കാമെന്ന് ഇവര്‍ ചെയര്‍മാനെ അറിയിച്ചിട്ടുണ്ട്. സ്ഥലം കണ്ടെത്തിയാല്‍ ഇവര്‍ക്ക് സാജന്യമായി വീട് നിര്‍മിച്ചുനല്‍കുമെന്ന് നഗരസഭയും ഉറപ്പ് നല്‍കിയിട്ടുണ്ട്. പഴയ കെട്ടിടം ഉടന്‍ പൊളിച്ച് നിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."