HOME
DETAILS
MAL
പൊഴുതന പുഴ നീലക്കള ഭീഷണിയില്‍
backup
January 04 2019 | 06:01 AM
പൊഴുതന: പൊഴുതന പുഴ വീണ്ടും നീലക്കള ഭീഷണിയില്‍. പ്രളയത്തിനുമുമ്പ് നീക്കംചെയ്ത നീല നിറത്തിലുള്ള ആഫ്രിക്കന്‍ പായലാണ് പുഴയില്‍ വ്യാപിക്കുന്നത്. കുളങ്ങള്‍, വയലുകള്‍, ജലാശയങ്ങള്‍, ചതുപ്പുകള്‍ എന്നിവിടങ്ങളില്‍ വേഗം പടരുന്നതാണ് നീലക്കള. ഇത് പോഷകാംശം ചോര്‍ത്തുന്നതും ജലോപരിതലത്തില്‍ തിങ്ങിവളര്‍ന്ന് സൂര്യപ്രകാശം തടയുന്നതും വെള്ളത്തിലെ സസ്യയിനങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും ചെറുജീവികള്‍ക്കും കടുത്ത ഭീഷണിയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
കുറച്ചുകാലമായി പുഴയ്ക്കല്‍, മുത്താരിക്കുന്ന്, ആനോത്ത്, പൊഴുതന, അച്ചൂര് ഭാഗങ്ങളിലെ പുഴ കടുത്ത പായല്‍ ഭീഷണിയിലായിരുന്നു.
നിരൊഴുക്കിന് തടസം നില്‍ക്കുന്നതിനൊപ്പം മാലിന്യം കെട്ടിനില്ക്കുന്നതിനും നീലക്കള കാരണമാവുന്നുണ്ട്. ഇതേത്തുടര്‍ന്നു പഞ്ചായത്ത് മുന്‍കൈയടുത്ത് കഴിഞ്ഞ മെയിലാണ് പായല്‍ നീക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."