HOME
DETAILS
MAL
ഗൂഡല്ലൂരിലും ഹര്‍ത്താല്‍ പൂര്‍ണം
backup
January 04 2019 | 06:01 AM
ഗൂഡല്ലൂര്‍: കേരളത്തിനൊപ്പം ബി.ജെ.പി, ഹിന്ദു മുന്നണി സംഘടകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഗൂഡല്ലൂര്‍ നഗരത്തില്‍ പൂര്‍ണം. ഗൂഡല്ലൂര്‍ നഗരത്തില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു. നഗരത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി അടപ്പിച്ചു. ഹര്‍ത്താലിനെ ചൊല്ലി പൊലിസും ഹര്‍ത്താലനുകൂലികളും തമ്മില്‍ വാക്കേറ്റവുമുണ്ടായി. കെ.എസ്.ആര്.ടി.സി ഒഴിച്ച് തമിഴ്നാട്, കര്‍ണാടക ബസുകള്‍ സര്‍വിസ് നടത്തി. കര്‍ണാടക ബസുകള്‍ ഗൂഡല്ലൂര്‍ വഴി കേരളത്തിലേക്കുള്ള സര്‍വിസ് നടത്തിയില്ല. ടാക്സികളും ഓട്ടോറിക്ഷ തുടങ്ങി സ്വകാര്യ വാഹനങ്ങള്‍ പതിവുപോലെ ഓടി. ഹര്‍ത്താലനുകൂലികള്‍ നഗരത്തില്‍ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."