HOME
DETAILS
MAL
നടിയെ തട്ടിക്കൊണ്ടു പോയ കേസ്: പള്‍സര്‍ സുനി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
backup
February 20 2017 | 10:02 AM
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. കേസില്‍ കുടുക്കിയതാണെന്നും നീതി കിട്ടണമെന്നും സുനി ജാമ്യാപേക്ഷയില്‍ അഭ്യർഥിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
മുഖ്യപ്രതി സുനില്‍ കുമാര്‍, ബിജീഷ്, മണികണ്ഠന് എന്നിവരാണ് അഭിഭാഷകര്‍ മുഖേനെ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
അതേസമയം സുനി ഇപ്പോള്‍ ഒളിവിലാണ്. പൊലിസ് ഇയാളെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."