ഷുര്ഹൊസേലി ലീസെയ്ത്സു നാഗാലാന്റ് മുഖ്യമന്ത്രി
കൊഹിമ: നാഗാലാന്‍ഡ് മുഖ്യമന്ത്രി ടി.ആര് സെല്യാങ്ങ് രാജിവെച്ച സാഹചര്യത്തില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് അധ്യക്ഷന്‍ ഷുര്ഹൊസേലി ലീസെയ്ത്സു പുതിയ മുഖ്യമന്ത്രിയാവും. ഇന്ന് ചേര്‍ന്ന നാഗാ പീപ്പിള്‍സ് ഫ്രണ്ട് നിയമസഭാ കക്ഷി യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.
ഇന്നലെ വൈകുന്നേരം നാഗാ പീപ്പിള്‍സ് പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം വിളിച്ചാണ് സെല്യാങ്ങ് രാജി സന്നദ്ധത അറിയിച്ചത്.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഭരണകക്ഷിയായ എന്‍.പി.എഫിലെ 40 എം.എല്‍.എമാര്‍ ശനിയാഴ്ച അര്‍ധരാത്രി കാസിരംഗ നാഷനല്‍ പാര്ക്കിന് അടുത്തുള്ള റിസോര്‍ട്ടിലേക്ക് താമസം മാറ്റിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
പ്രാദേശിക തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനമാണ് നാഗാലാന്‍ഡിലെ വിവിധ ഗോത്രവര്‍ഗക്കാരുടെ പ്രക്ഷോഭത്തിന് കാരണമായത്. ഇതോടെയാണ് ഭരണകക്ഷിയായ എന്‍.പി.എഫും അധികാര കൈമാറ്റം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."