അഴിമതിക്കെതിരേ പ്രസംഗിക്കുന്നവര്‍ അധികാരത്തിലെത്തിയാല്‍ നടപടിയില്ല: വി.എസ്
തിരുവനന്തപുരം: അഴിമതിക്കെതിരേ പ്രസംഗിക്കുന്നവര്‍ അധികാരത്തിലെത്തിയാല്‍ നടപടിയെടുക്കുന്നില്ലെന്ന് ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. അഴിമതിയും സിവില്‍ സര്‍വിസും സുതാര്യതയുടെ ആവശ്യവും എന്ന വിഷയത്തില്‍ ഗവ. ലോ കോളജില്‍ നടന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിക്കെതിരേ ഘോരഘോരം പ്രസംഗിക്കുന്നതില്‍ ആരും മോശക്കാരല്ല. അഴിമതി കേസുകളില്‍ വിജിലന്‍സില്‍ നിന്നും പ്രതീക്ഷിക്കുന്ന നടപടികളുണ്ടാകുന്നില്ല.
ഇതിന് സാങ്കേതികവും നിയമപരവുമായ കാരണങ്ങളായിരിക്കും ചൂണ്ടിക്കാണിക്കാനുണ്ടാകുക. കാരണങ്ങള്‍ എന്തു തന്നെയായാലും ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കുന്നില്ലെന്നതാണ് സത്യം. പല പ്രധാന കേസുകളിലും പ്രതി മരിച്ചുകഴിഞ്ഞാലും തീര്‍പ്പുണ്ടാകുന്നില്ല.
പാമോലിന്‍, ടൈറ്റാനിയം കേസുകളടക്കം പതിറ്റാണ്ടുകള്‍ പഴക്കമുള്ള അഴിമതി കേസുകള്‍ ഇപ്പോഴും ഒരിടത്തും എത്താതെ കോടതികളില്‍ നിന്ന് കോടതികളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."