ശ്രീലേഖക്കെതിരായ ഹരജി മാറ്റി
തിരുവനന്തപുരം: ജയില്‍ മേധാവി എ.ഡി.ജി.പി ശ്രീലേഖക്ക് ക്ലീന്‍ചിറ്റ് നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് സ്വീകരിക്കണമോ എന്ന കാര്യത്തില്‍ വാദംകേള്‍ക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി അടുത്ത മാസം നാലിലേക്ക് മാറ്റി.
ശ്രീലേഖ ഗതാഗത കമ്മിഷണറായിരിക്കെ കോടികളുടെ ക്രമക്കേടും നിയമന അഴിമതികളും നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയത്. ശ്രീലേഖക്ക് എതിരായ പരാതി തെറ്റാണെന്നും സാമ്പത്തിക തിരിമറി നടത്തിയതിന് തെളിവുകളില്ലെന്നും വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഈ റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്ന് ഹരജിക്കാരനായ നവാസ് പായിച്ചിറ ആവശ്യപ്പെട്ടിരുന്നു.
വിജിലന്‍സ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നാണ് ഹരജിക്കാരന്റെ ആരോപണം. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത പൊലിസ് ഉദ്യേഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ഹരജിക്കാരന് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."