HOME
DETAILS

വ്യവസായ സൗഹൃദത്തില്‍ കേരളം മുന്നില്‍

  
backup
January 10 2020 | 03:01 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af-%e0%b4%b8%e0%b5%97%e0%b4%b9%e0%b5%83%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b0


കൊച്ചി: വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ കേരളം മുന്നിലാണെന്ന സാക്ഷ്യപ്പെടുത്തലുമായി വെന്നിക്കൊടി പാറിച്ച സംരംഭകര്‍.
കൊച്ചി ബോള്‍ഗാട്ടിയിലെ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ലോക നിക്ഷേപക സംഗമം അസന്റ് 2020ന്റെ ആദ്യത്തെ പ്ലീനറി സെഷനില്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും അടങ്ങുന്ന സദസിന് മുന്നിലായിരുന്നു സംരംഭകരുടെ സാക്ഷ്യപത്രം.
വ്യവസായമേഖലയിലെ നിയമങ്ങളില്‍ കാലാനുസൃത മാറ്റത്തിന് സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ എം.എ യൂസഫലി പറഞ്ഞു. സംസ്ഥാനത്തു നിന്നുള്ള കയറ്റുമതിയില്‍ ഗണ്യമായ വര്‍ധനയാണുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ചെറിയ പ്രശ്‌നങ്ങള്‍ വലുതായി പ്രചരിപ്പിക്കാതിരിക്കാന്‍ മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും ശ്രദ്ധിക്കണം. നിപായെ കുറിച്ചുള്ള ഊതിപ്പെരുപ്പിച്ച വാര്‍ത്തകള്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി കയറ്റുമതിക്ക് നിരോധനമുണ്ടായത് വന്‍തിരിച്ചടിയായിരുന്നു.
വ്യവസായമുണ്ടെങ്കിലേ നാടിന് വളര്‍ച്ചയുണ്ടാകൂ എന്ന അടിസ്ഥാനപാഠം തിരിച്ചറിയണമെന്ന് ആര്‍.പി ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ രവി പിള്ള പറഞ്ഞു. സംരംഭകസാധ്യതകള്‍ വളര്‍ത്തുന്ന സമീപനവും നടപടികളുമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. വ്യവസായ വളര്‍ച്ചയില്‍ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം ആത്മവിശ്വാസം പകരുന്നു. അപേക്ഷകളില്‍ സമയബന്ധിതമായി തീര്‍പ്പു ണ്ടാക്കുന്നതിലെ വീഴ്ചയാണ് പലപ്പോഴും മനംമടുപ്പിക്കുന്നത്. ഇതൊഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുണമേന്മയുടെ മാനദണ്ഡങ്ങള്‍ പുനഃനിര്‍വചിക്കാനുള്ള കാഴ്ചപ്പാടാണ് സംരംഭകത്വത്തെ പുതിയ തലത്തിലേക്ക് നയിക്കുന്നതെന്ന് ഐ.ബി.എസ് ഗ്രൂപ്പ് സ്ഥാപകനും എക്‌സിക്യുട്ടീവ് ചെയര്‍മാനുമായ വി.കെ മാത്യൂസ് പറഞ്ഞു. ലോക കേരള സഭ പോലുള്ള നവീനാശയങ്ങള്‍ ആവിഷ്‌കരിക്കുകയും ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്ന് എ.ബി.എന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ജെ.കെ മേനോന്‍ പറഞ്ഞു.
കേരളത്തില്‍ വ്യവസായപ്രശ്‌നങ്ങള്‍ ഇല്ലെന്നതാണ് വസ്തുതയും യാഥാര്‍ഥ്യവുമെന്ന് പീക്കേ സ്റ്റീല്‍ മാനേജിങ് ഡയരക്ടര്‍ കെ. ഇ മൊയ്തു പറഞ്ഞു. കേരളീയരുടെ ആത്മാര്‍ഥത എടുത്തു പറയേണ്ടതാണെന്ന് ഇസാഫ് ഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ കെ. പോള്‍ തോമസ് പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തോളമായി സംരംഭകര്‍ക്ക് അനുകൂലമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് കിറ്റെക്‌സ് ഗാര്‍മെന്‍സ് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ സാബു. എം. ജേക്കബ് പറഞ്ഞു. കേരളത്തില്‍ ഏറ്റവും വിജയകരമായി നടന്നുവരുന്നതും നടപ്പാക്കാവുന്നത് ടൂറിസം വ്യവസായമാണെന്ന് സി.ജി.എച്ച് എര്‍ത്ത് ഹോട്ടല്‍സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ജോസ് ഡൊമിനിക് പറഞ്ഞു. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ സംരംഭകരംഗത്ത് വലിയ മാറ്റങ്ങളാണുണ്ടാവുകയെന്ന് വി.കെ.എല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ വര്‍ഗീസ് കുര്യന്‍ പറഞ്ഞു. പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ. രാമചന്ദ്രന്‍ മോഡറേറ്ററായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ട് അപകടം; അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികള്‍ക്ക് ജാമ്യം

Kerala
  •  a month ago
No Image

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട്; ഭരണസമിതി അംഗം പിടിയിൽ

Kerala
  •  a month ago
No Image

ചേലക്കരയിൽ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം; പൊലിസ് നോക്കി നില്‍ക്കെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപണം

Kerala
  •  a month ago
No Image

വ്യജ റിക്രൂട്ട്‌മെന്റ്; 18 ഇന്ത്യന്‍ ഏജന്‍സികളുടെയും 160 കുവൈത്ത് കമ്പനികളുടെയും പേരുകള്‍ ഉള്‍പ്പെടുത്തി കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ കരിമ്പട്ടിക

Kuwait
  •  a month ago
No Image

വ്യവസായിയെ കെട്ടിയിട്ട് ബന്ദിയാക്കി 50 ലക്ഷം തട്ടിയെടുത്തു; ഉന്നത ഐആര്‍എസ് ഉദ്യോഗസ്ഥര്‍ പിടിയില്‍

National
  •  a month ago
No Image

ഹജ്ജ് രജിസ്‌ട്രേഷനായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു

latest
  •  a month ago
No Image

'നവീൻ ബാബു നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല'; റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  a month ago
No Image

ബിസിനസ് ബേ, അല്‍ സഫ സൗത്ത് എന്നിവിടങ്ങളില്‍ രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ കൂടി

uae
  •  a month ago
No Image

കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം നടത്താൻ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഒറ്റത്തന്ത' പ്രസംഗം; സുരേഷ് ഗോപിക്കെതിരെ പൊലിസിൽ പരാതി

Kerala
  •  a month ago