ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന് തോന്നുന്നവരെ ബോംബിട്ട് കൊല്ലണം- ബി.ജെ.പി എം.എല്‍.എ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സുരക്ഷിതരല്ല എന്ന് തോന്നുന്ന ഓരോ മനുഷ്യരെയെും ബോംബിട്ട് കൊല്ലുകയാണ് വേണ്ടതെന്ന് ബി.ജെ.പി എം.എല്‍.എ വിക്രം സെയ്‌നി.
ബുലന്ദ്ശഹര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ജീവിക്കാന്‍ ഭയം തോന്നുന്നുവെന്നും ഇവിടെയാണ് തന്റെ കുട്ടികള്‍ വളര്‍ന്നു വരുന്നത് എന്നോര്‍ക്കുമ്പോള്‍ പേടിയുണ്ടെന്നുമുള്ള നടന്‍ നസറുദ്ദീന്‍ ഷായുടെ പ്രസ്താവനക്ക് മറുപടിയായിട്ടായിരുന്നു ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശം.
'ഇത്തരം രാജ്യദ്രോഹികള്‍ നിയമപരമായാണ് ശിക്ഷിക്കപ്പെടാണ്. എന്നാല്‍ ഇന്ത്യയില്‍ ജീവിക്കുന്നത് സുരക്ഷിതമല്ലെന്നും ഇവിടെ ജീവിക്കാന്‍ ഭയമുണ്ടെന്നും തോന്നുവരെ ബോംബിട്ട് കൊല്ലണമെന്നാണ് എന്റെ കാഴ്പ്പാട്. എനിക്ക് ഒരു മന്ത്രി സ്ഥാനം തരൂ. ഇത്തരം ആളുകളെ ഞാന്‍ ഇല്ലാതാക്കി തരാം. ഒറ്റ എണ്ണത്തിനെ പോലും ബാക്കി വെക്കാതെ എല്ലാത്തിനേയും ഇല്ലാതാക്കണം' - സെയ്‌നി പറഞ്ഞു.
ബുലന്ദ്ശഹറില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിനെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചുള്ള നസ്‌റുദ്ദീന്‍ ഷായുടെ പ്രസ്താവനക്കെതിരെ ഹിന്ദുത്വ സംഘടനകള്‍ നേരത്തെയും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."