കണിയാമ്പറ്റയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ സമഗ്രാന്വേഷണം വേണം: സി.പി.എം
കണിയാമ്പറ്റ: കഴിഞ്ഞ അഞ്ചുവര്‍ഷം കണിയാമ്പറ്റ പഞ്ചായത്തിലെ പ്രധാന ടൗണുകളിലും റോഡുകളോട് ചേര്‍ന്നും നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കിയതിനെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് സി.പി.എം കണിയാമ്പറ്റ ലേക്കല്‍ കമ്മിറ്റി അംഗം ഇ.പി ഫിലിപ്പുകുട്ടി സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.
കേന്ദ്ര സംസ്ഥാന ഫണ്ടുകളും ലോകബാങ്ക് സഹായവും വിനിയോഗിച്ച് നടത്തിയ നിര്‍മാണ പ്രവൃത്തികളെ കുറിച്ചും അന്വേഷണം വേണമെന്ന് പരാതിയില്‍ പറയുന്നു.
കേരളാ പഞ്ചായത്ത് ബില്‍ഡിങ് റൂള്‍ ആക്ട്, നീര്‍ത്തട പരിപാലന നിയമം എന്നിവ ലംഘിച്ച് ബന്ധപ്പെട്ട അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ റിപ്പോര്‍ട്ട് ഇല്ലാതെയുമാണ് വന്‍കിട വീടുകള്‍, ഫ്‌ളാറ്റുകള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍, പോളി ഹൗസുകള്‍ എന്നിവക്ക് പെര്‍മിറ്റ് നല്‍കിയതെന്നും നിര്‍മാണത്തിലിരിക്കുന്ന പ്രവൃത്തികള്‍ നിര്‍ത്തിവച്ച് സര്‍ക്കാര്‍ സാധൂകരണം വാങ്ങിക്കാതെയാണ് ടി.എസ്.പി, എസ്.സി.പി, ജനറല്‍ റോഡ്, നോണ്‍ റോഡ് ഫണ്ടുകളിലായി കോടിക്കണക്കിന് രൂപ വകമാറ്റി ചെലവിട്ടതെന്നും പരാതിയില്‍ പറയുന്നു.
പദ്ധതിവിഹിതം 100 ശതമാവും ചെലവാക്കിയെന്ന ഖ്യാതി നേടുന്നതിനാണ് ഇത്തരം ചട്ടലംഘനങ്ങള്‍ മുന്‍കാലങ്ങളിലെ ഓഡിറ്റ് ഒബ്ജക്ഷന്‍ നിലവിലിരിക്കെ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നതെന്ന് പരാതിയില്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."