രാഷ്ട്രീയ ഫാസിസത്തിനെതിരെ ജാഗ്രതാ സംഗമം
ആലപ്പുഴ: സിപിഎം നേതൃത്വവും സര്‍ക്കാരും സ്വീകരിക്കുന്നത് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണെന്ന് മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. എം നസീര്‍ പറഞ്ഞു. എം.എസ്.എഫ് ജില്ലാകമ്മിറ്റി അരിയില്‍ ഷുക്കൂര്‍ രക്തസാക്ഷത്വ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച രാഷ്ട്രീയ ഫാസിസത്തിനെതിരെയുള്ള ജഗ്രത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് എതിരെ കോടതിയെ സമീപിച്ച സിപിഎം പ്രതികള്‍ക്കൊപ്പമാണ് തങ്ങളെന്ന് തെളിയിക്കുയായിരുന്നു. കേസ് സി.ബി.ഐ തന്നെ അന്വേഷിക്കണമെന്ന കോടതി ഉത്തരവ് സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനു താക്കീതാണെന്നും അദ്ദേഹം പറഞ്ഞു.
എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അല്‍ത്താഫ് സുബൈര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് അമ്പലപ്പുഴനിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. എ. എ റസാഖ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സിബി കാസിം, മുസ്ലിം ലീഗ് ആലപ്പുഴ ടൗണ്‍ പ്രസിഡന്റ് എ.എം നൗഫല്‍,ജനറല്‍ സെക്രട്ടറി എച്ച്. നൗഷാദ്, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അനീസ് റഹ്മാന്,സംസ്ഥാന കൗണ്‍സില്‍ അംഗം നസീര്‍ മണ്ണഞ്ചേരി, യൂത്ത് ലീഗ് ടൗണ്‍ പ്രസിഡന്റ് നസ്മല്‍, ജനറല്‍ സെക്രട്ടറി മുജീബ്, എം.എസ്.എഫ് ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റ് ഷാനവാസ്, കായംകുളം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇജാസ് ലിയാഖത്ത്, എം.എസ്.എഫ് മെഡിഫെഡ് ചെയര്മാന് നാസിമുദ്ദീന് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സദ്ദാം ഹരിപ്പാട് സ്വാഗതവും ട്രഷറര്‍ അന്‍ഷാദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."