HOME
DETAILS
MAL
സമസ്ത മുഅല്ലിം പരീക്ഷ 19, 20 തിയതികളില്‍
backup
January 04 2019 | 20:01 PM
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് നടത്തുന്ന മുഅല്ലിം പരീക്ഷ ഈ മാസം 19, 20 തിയതികളില്‍ നടക്കും. നേരത്തെ നിശ്ചയിച്ചിരുന്ന 12, 13 തിയതികളില്‍ പട്ടിക്കാട് ജാമിഅ: നൂരിയ്യ അറബിക് കോളജ് വാര്‍ഷിക സമ്മേളനം നടക്കുന്നതിനാലാണ് തിയതി മാറ്റിയത്. ലോവര്‍, ഹയര്‍, സെക്കന്‍ഡറി വിഭാഗങ്ങളില്‍ രണ്ട് വര്‍ഷം കൂടുമ്പോഴാണ് സമസ്ത മുഅല്ലിം പരീക്ഷ നടത്തുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി 36 കേന്ദ്രങ്ങളില്‍ വെച്ചാണ് പരീക്ഷ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."