അമിത്ഷാ കേരളത്തിലേക്കില്ല; 'ബ്ലാക്ക് മതില്‍' തീരുമാനിച്ചത് ഇല്ലാത്ത പരിപാടിയുടെ പേരിലെന്ന് വി. മുരളീധരന്‍
വടകര: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനുവരി 15ന് കേരളത്തില്‍ വരുന്നുവെന്ന വാര്‍ത്ത തെറ്റെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇല്ലാത്ത പരിപാടിയുടെ പേരിലാണ് യൂത്ത് ലീഗ് പ്രതിഷേധ മതില്‍ വേണ്ടെന്ന് വെച്ചത്. തെറ്റായ വാര്‍ത്തകളുടെ പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് ഉദാഹരണമാണിതെന്നും മുരളീധരന്‍ കണ്ണൂരില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നടക്കുന്ന ബി.ജെ.പി സമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കുമെന്ന രീതിയിലുള്ള വാര്‍ത്ത വന്നത്.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു യൂത്ത്‌ലീഗിന്റെ ബ്ലാക്ക് മതില്‍ പരിപാടി പ്ലാന്‍ ചെയ്തത്. എന്നാല്‍ മൂസ്‌ലിം ലീഗ് ഇടപെട്ട് അതു വേണ്ടെന്ന് വെക്കുകയായിരുന്നു. ജനുവരി 15ന് കറുത്ത വസ്ത്രമണിഞ്ഞ് കോഴിക്കോട് വെസ്റ്റ് ഹില്‍ ഹെലിപ്പാഡ് മുതല്‍ കാലിക്കറ്റ് ഇന്റര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ട് വരെ പ്രതിഷേധ ബ്ലാക്ക് വാള്‍ തീര്‍ക്കാനായിരുന്നു യൂത്ത് ലീഗിന്റെ തീരുമാനം. എന്നാല്‍ കേരളത്തില്‍ ഉയരാന്‍ സാധ്യതയുള്ള പ്രതിഷേധങ്ങള്‍ ഭയന്ന് അമിത്ഷായുടെ സന്ദര്‍ശനം മാറ്റിവച്ചതാണോ എന്നും അറിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."