HOME
DETAILS
MAL
കുടിവെള്ള വിതരണക്കുഴല്‍ പൊട്ടി; ദേശീയപാതയില്‍ വ്യാപക ചോര്‍ച്ച
backup
January 05 2019 | 04:01 AM
കുന്ദമംഗലം: ദേശീയപാതയില്‍ ജപ്പാന് കുടിവെള്ള പദ്ധതിയുടെ വിതരണക്കുഴല്‍ പൊട്ടി വ്യാപക ചോര്‍ച്ച. വെള്ളമൊഴുകി റോഡില്‍ പലയിടത്തും കുഴിയായതോടെ ഗതാഗതക്കുരുക്കും പതിവായി. മുക്കം റോഡ് ജങ്ഷന്, കാരന്തൂര്‍, ഒവുങ്ങര, കുന്ദമംഗലം ടൗണ്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടിയിട്ടുണ്ട്.
റോഡില്‍ കുഴികള്‍ രൂപപ്പെട്ടിട്ടും ജല അതോറിറ്റി, ദേശീയപാത വിഭാഗം അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
കുഴികള്‍ കാരണം വാഹനങ്ങള്‍ വേഗം കുറയ്ക്കുന്നതോടെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. പഞ്ചായത്ത് അംഗം എം. ബാബുമോന്റെ നേതൃത്വത്തില്‍ ദേശീയപാത വിഭാഗം അസി. എന്‍ജിനീയറുടെയും ജപ്പാന് കുടിവെള്ള പദ്ധതി മേഖല അസി. എന്‍ജിനീയറുടെയും ശ്രദ്ധയില്‍പെടുത്തി പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."